ബെംഗളൂരു : മാറത്തഹള്ളിയിൽ ബസ് കാറിലിടിച്ചു മരിച്ചവരുടെ എണ്ണം നാലായി, മൂന്നു കുടുംബാംഗങ്ങൾ ഉൾപ്പെടെ നാലു കൊല്ലം സ്വദേശികൾ ആണ് മരിച്ചത്. ഒരാൾക്കു പരുക്കേറ്റു. ചവറ കുളങ്ങരഭാഗം കുട്ടൻതറ (അപ്പക്കടയിൽ) മേഴ്സി ജോസഫ് മോറിസ് (48), മകൻ ലെവിൻ (22), മേഴ്സിയുടെ ഭർത്താവ് ജോസഫിന്റെ സഹോദരി എൽസമ്മ (54), സഹോദരൻ മുംബൈയിൽ താമസക്കാരനായ ബ്രിട്ടോ മോറിസിന്റെ ഭാര്യ റീന (52) എന്നിവരാണു മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ശ്രീജ എന്ന യുവതിക്കു പരുക്കേറ്റു.ഇന്നലെ വൈകിട്ടു നാലിനു മാറത്തഹള്ളി ഔട്ടർറിങ് റോഡിൽ ദൊഡ്ഡെനഗുണ്ടിയിലാണ് അപകടം.
ജോസഫിന്റെ സഹോദരൻ ബേബിയുടെ മരണാനന്തര ചടങ്ങു കഴിഞ്ഞു മടങ്ങവേ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ (ബിഎംടിസി) ബസ് ഇടിക്കുകയായിരുന്നു. ലെവിനാണു വാഹനം ഓടിച്ചിരുന്നത്.
വർഷങ്ങളായി ജോസഫും കുടുംബവും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരാണ്. ചികിൽസയിലിരിക്കേ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച ബേബിയുടെ സംസ്കാരവും ബെംഗളൂരുവിലാണു നടത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.