വെള്ളപ്പൊക്ക സമയത്ത് നവമാധ്യമങ്ങള്‍ നടത്തിയത് മാതൃകാ പരമായ പ്രവര്‍ത്തനം:പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നവമാധ്യമ കൂട്ടായ്മകൾ നടത്തുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ഓൾ ഇന്ത്യാ കെ.എം.സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റി വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ സ്വരൂപിച്ച പണമുപയോഗിച്ച് പുറത്തിറക്കിയ ആംബുലൻസിന്റെ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെയുമുള്ള നൻമകളെ ആവാഹിച്ചെടുക്കാൻ നവമാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്. ഈ രംഗത്ത് കെ.എം.സി.സി. നടത്തുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ദുരിതാശ്വാസമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച വി.കെ. നാസർ ഹാജി, ഷംസുദ്ദീൻ അനുഗ്രഹ, അബ്ദുല്ല മാവള്ളി എന്നിവരെ ആദരിച്ചു. പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. അബൂബക്കർ തയ്യുള്ളതിൽ, റഷീദ് മൗലവി, റഹീം ചാവശ്ശേരി, സിദ്ദീഖ് തങ്ങൾ, ഡോ. സുബൈർ, മുനീർ ഹെബ്ബാൾ, എം.കെ. നൗ ഷാദ്, അഷ്‌ഫാഖ് ഏലാംകോട് എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി പ്രതിസന്ധിയ്ക്കിടെ നഗരങ്ങളിൽ സിലിണ്ടർ മോഷണം; ബെംഗളൂരുവിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us