സ്വര്‍ണക്കപ്പില്‍ വീണ്ടും ഫ്രഞ്ച് മുത്തം (4-2). ക്രൊയേഷ്യന്‍ പോര്‍വീര്യത്തെ പിച്ചിച്ചീന്തി ഫ്രഞ്ച് സൈന്യം.

മോസ്‌കോ: ക്രൊയേഷ്യന്‍ പോര്‍വീര്യത്തെ പിച്ചിച്ചീന്തി ഫ്രഞ്ച് സൈന്യം. ഗോളും മറു ഗോളുമെല്ലാം കണ്ട വീറുറ്റ പോരാട്ടത്തില്‍ ഫ്രാന്‍സ് വിശ്വ സിംഹാസനം പിടിച്ചടക്കി. ഫൈനലിന്റെ എല്ലാ ആവേശവുമുള്‍ക്കൊണ്ട ക്ലാസിക് പോരാട്ടത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ കണ്ണീരണിയിച്ചത്. ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിയ ക്രൊയേഷ്യ ആദ്യ മിനിറ്റ് മുതല്‍ കിരീടദാഹത്തോടെ കളിച്ചെങ്കിലും കാര്യങ്ങളെല്ലാം ഫ്രാന്‍സിന്റെ വഴിക്കുതന്നെ വന്നു.

  ഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;

മരിയോ മാന്‍ഡ്യുകിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ തുടങ്ങിയ ഫ്രാന്‍സിന് പിന്നീടൊരു പെനല്‍റ്റി ഗോളും ലഭിച്ചു. എന്നാല്‍ മൂന്നാമത്തെയും നാലാമത്തെയും ഗോളുകള്‍ അത്യുജ്വലമായിരുന്നു. അര്‍ജന്റീനയുള്‍പ്പെടെ പല വമ്പന്‍മാരുടെയും കഥ കഴിച്ച ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്കിങ് ഫുട്‌ബോളില്‍ ക്രൊയേഷ്യക്കും അടിതെറ്റുകയായിരുന്നു.

18ാം മിനിറ്റിലായിരുന്നു സെല്‍ഫ് ഗോള്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. അന്റോണിയോ ഗ്രീസ്മാന്‍ (38), പോള്‍ പോഗ്ബ (59), കിലിയന്‍ എംബാപ്പെ (65) എന്നിവരും ഗോള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇവാന്‍ പെരിസിച്ചും (28) മരിയോ മാന്‍ഡ്യുകിച്ചുമാണ് (69) ക്രൊയേഷ്യയുടെ ഗോളുകള്‍ മടക്കിയത്. ഫ്രാന്‍സിന്റെ രണ്ടാമത് ലോകകപ്പ് നേട്ടമാണിത്. ഇതിനു മുമ്പ് 1998ലാണ് ഫ്രാന്‍സിന് ലോകകപ്പില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വര്‍ണവിലയില്‍ വൻ ഇടിവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?
[masterslider id="10"]

Related posts

Click Here to Follow Us