ബെംഗളൂരു: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് കണ്ണവം സ്വദേശി മുഹമ്മദ് അസദുൽ ഇർഫാൻ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ ജാലഹള്ളിയിൽ വെച്ചാണ് അപകടമുണ്ടായത്. ഇർഫാൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ബിഎംടിസി ബസ് ഇടിക്കുകയായിരുന്നു.
ദാസറഹള്ളിയിലെ ടോപ്മാർട്ട് സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു ഇർഫാൻ. മുഹമ്മദ് അലിയുടെയും നസീറയുടെയും മകനാണ്. ഫയാസ് ഏക സഹോദരനാണ്. അപകടത്തിന് പിന്നാലെ ഇർഫാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം പിന്നീട് കണ്ണവത്ത് നടക്കും.
