ഡൽഹി: യാത്രക്കാർക്ക് ആശ്വാസമായി ടിക്കറ്റ് ക്യാൻസലേഷൻ, റീഫണ്ട് നടപടികളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.
റെയിൽവേ ശൃംഖല നവീകരിക്കുന്നതിന്റെയും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് കുറയ്ക്കാനും കൂടുതൽ യാത്രക്കാർക്ക് സീറ്റ് ലഭ്യത ഉറപ്പാക്കാനുമാണ് പുതിയ നീക്കം.
പുതിയ റീഫണ്ട് നിയമങ്ങൾ ഇങ്ങനെ:
-
72 മണിക്കൂർ മുൻപ്: യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട് ലഭിക്കും.
-
24 മണിക്കൂർ മുൻപ്: 24 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം തുക ഈടാക്കും.
-
8 മണിക്കൂർ മുൻപ്: 8 മണിക്കൂർ മുൻപ് വരെ 50 ശതമാനം തുക കുറച്ചായിരിക്കും റീഫണ്ട് നൽകുക.
-
8 മണിക്കൂറിൽ കുറവ്: യാത്രയ്ക്ക് എട്ടു മണിക്കൂറിൽ താഴെ മാത്രം സമയമുള്ളപ്പോൾ ടിക്കറ്റ് റദ്ദാക്കിയാൽ തുക തിരികെ ലഭിക്കില്ല.
യാത്രക്കാർക്ക് ഗുണകരമാകുന്ന മറ്റ് മാറ്റങ്ങൾ: യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഇനി ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാനും ബോർഡിംഗ് പോയിന്റ് മാറ്റാനുമുള്ള സൗകര്യമുണ്ടാകും. നേരത്തെ ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് മാത്രമേ ഇത് സാധ്യമായിരുന്നുള്ളൂ.
നഗരമേഖലകളിൽ താമസിക്കുന്നവർക്ക് അടുത്തുള്ള ഏത് സ്റ്റേഷനിൽ നിന്നും ബോർഡിംഗ് മാറ്റാം എന്നത് വലിയ ഗുണമാകും.
ടിക്കറ്റ് ബുക്കിംഗ് കാര്യക്ഷമമാക്കുന്നതിനും ബോട്ടുകളെ തടയുന്നതിനുമായി ‘ആന്റി ബോട്ട്’ സംവിധാനം ഏർപ്പെടുത്തിയതായും സംശയകരമായ മൂന്ന് കോടി ഐഡികൾ റദ്ദാക്കിയതായും റെയിൽവേ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]