നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി; മലയാളി ഭക്തർക്ക് ഉൾപ്പെടെ ആശ്വാസമായി പ്രാദേശിക ക്രമീകരണങ്ങൾ

ബെംഗളുരു: കുംഭ മാസത്തിലെ പൂരം നാളില്‍ നട ത്തുന്ന ആറ്റുകാല്‍ പൊങ്കാല ഉത്സവത്തെ വര വേല്‍ക്കാന്‍ ബെംഗളൂരു നഗരവും ഒരുങ്ങി.

ആറ്റുകാലമ്മയ്ക്കു കേരളത്തില്‍ പോയി പൊങ്കാല സമര്‍പ്പി ക്കാന്‍ കഴിയാത്ത നഗരവാസികള്‍ക്കായി വിപുല മായ ക്രമീകരണങ്ങളാണു ക്ഷേത്രസമിതികളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

3നു രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ഡാര അടുപ്പില്‍ അഗ്‌നി പകരു ന്ന സമയത്തു തന്നെ പൊങ്കാല ചടങ്ങുകളും ആരംഭിക്കും.

പൊങ്കാല നിവേദ സമര്‍പ്പണത്തിനു ശേഷം അന്നദാനവും ഉണ്ടായിരിക്കും. സമര്‍പ്പണത്തിനുള്ള പൂജാ ദ്രവ്യങ്ങളും അടുപ്പുകളും പൊങ്കാല വേദിക ളില്‍ തന്നെ ലഭ്യമാക്കിയിട്ടുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.

ശ്രീനാരായണ സമിതി
സര്‍ജാപുര കൊമ്മസന്ദ എസ്എന്‍ നഗറിലെ അയ്യ പ്പസ്വാമി നാരായണഗുരു ക്ഷേത്രം, ബേഗൂര്‍-മൈല സന്ദ ഗുരുമന്ദിരം എന്നിവിടങ്ങളില്‍ രാവിലെ 9ന് ആരംഭിക്കും.

കെഎന്‍എസ്എസ്
സി.വി.രാമന്‍ നഗര്‍, തിപ്പസന്ദ്ര കരയോഗത്തിന്റെ മല്ലേശ്പാളയ ജലകണ്‌ഠേശ്വര
ക്ഷേത്രത്തില്‍ രാവി ലെ 8.30ന് ആരംഭിക്കും.

  •   ദുരവാണിനഗര്‍ കരയോഗത്തിന്റെ ടി.സി.പാളയ കെ.വി.മുനിയപ്പ ഗാര്‍ഡനിലെ വിജയ ഗണപതി ക്ഷേത്രത്തില്‍ രാവിലെ 9ന് ആരംഭിക്കും.
  • ഹൊറമാവ് കരയോഗത്തിന്റെ ഹൊറമാവ് ബഞ്ചാര ലേഔട്ടിലെ ഓം ശക്തിക്ഷേത്രത്തില്‍ രാവിലെ 8.30ന് ആരംഭിക്കും.
  • ജാലഹള്ളി കരയോഗത്തിന്റെ രാമചന്ദ്രപുര ശക്തിദേവി ക്ഷേത്രത്തില്‍ രാവിലെ 9.45ന് ആരംഭി ക്കും.
  • കൊത്തന്നൂര്‍ കരയോഗത്തിന്റെ ബൈരതി ചാമുണ്ഡേശ്വരി അമ്മനവര ക്ഷേത്രത്തില്‍ രാവിലെ 10ന് ആരംഭിക്കും.
  • മഹാദേവപുര കരയോഗത്തിന്റെ ഗരുഡാചര്‍ പാ ളയ ഗോശാല റോഡിലെ കരുമാരിയമ്മന്‍ ത്തില്‍ രാവിലെ 9ന് ആരംഭിക്കും.
  • മത്തിക്കരെ കരയോഗത്തിന്റെ ലക്ഷ്മിപുര സാ മഷെട്ടിഹള്ളി ആറ്റുകാല്‍ ക്ഷേത്രത്തില്‍ രാവിലെ 9.45ന് ആരംഭിക്കും.
  • അള്‍സൂര്‍ കരയോഗത്തിന്റെ അള്‍സൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ രാവിലെ 7.30ന് ആരംഭിക്കും.
  • മൈസൂരു കരയോഗത്തിന്റെ വിശ്വര നഗറിലെ ചാമുണ്ഡിവനം ക്ഷേത്രത്തില്‍ രാവിലെ 8.30ന് ആരംഭിക്കും.
  • കെജിഎഫ് കരയോഗത്തിന്റെ ബിഇഎംഎല്‍ നഗറിലെ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ രാവിലെ 8.30ന് ആരംഭിക്കും.
  • ബൊമ്മനഹള്ളി കരയോഗത്തിന്റെ ഹുളിമാവ് ശാന്തിനികേതന്‍ ലേഔട്ടിലെ അമ്മന്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ 8.30ന് ആരംഭിക്കും.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

നായര്‍ സേവാ സംഘ് കര്‍ണാടക

  • യശ്വന്തപുര കരയോഗത്തിന്റെ രാവിലെ 10നു ജാ ലഹള്ളി എംഇഎസ് റോഡിലെ മുത്യാലമ്മ ദേവി ക്ഷേത്രത്തില്‍ ആരംഭിക്കും.
  • ബേഗൂര്‍ റോഡ് കരയോഗത്തിന്റെ രാവിലെ 9.30 നു പഞ്ചലിംഗ നാഗേശ്വര ക്ഷേത്രത്തില്‍ ആരംഭി ക്കും.

വിഭൂതിപുര

  • യെലമ്മ സ്വാമി പൊങ്കല്‍ കമ്മിറ്റിയുടെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ് വിഭൂതിപുരയിലെ രേണുക യെല്ലമ്മ ക്ഷേത്രത്തില്‍ രാവിലെ 9.45ന് ആരംഭിക്കും.

ആനേപാളയ

  • ആനേപാളയ അയ്യപ്പക്ഷേത്രത്തില്‍ രാവിലെ 9ന് ആരംഭിക്കും.

 ജെ.സി നഗര്‍

  • ജെ.സി നഗര്‍ അയ്യപ്പക്ഷേത്രത്തില്‍ രാവിലെ 10ന് ആരംഭിക്കും.

 തമ്മനഹള്ളി

  • എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ രാ വിലെ 9.30നു തമ്മനഹള്ളിയിലെ യൂണിയന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും.

ഡൊംകൂര്‍

  • ഡൊംകൂര്‍ പൊങ്കാല ആയില്യം പൂജാ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ 9നു ബിഡിഎ ലേഔട്ടി ലെ സപ്പളമ്മ ദേവസ്ഥാനത്തു നടത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts