വിദ്യാര്‍ഥികള്‍ക്ക് ജാതി അധിക്ഷേപം; യുവാവും അച്ഛനും അറസ്റ്റില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബാബു ഗുഡ്ഡെ സ്വദേശികളായ സ്റ്റീ വന്‍ മോണ്ടീറോ (56), മകന്‍ ആവിന്‍ (21) എന്നിവരാണു പാണ്ഡേശ്വര്‍ പൊലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മുളിഹി സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിയും സഹപാഠിയായ വിദ്യാര്‍ഥിനിയും ബാബുഗുഡ്ഡെ പ്രദേശത്തെ റെയില്‍വേ ട്രാക്കിനു സമീപം സംസാരിക്കുമ്പോള്‍ പ്രതികള്‍ അവിടെയെത്തി വിദ്യാര്‍ഥികളോടു ജാതി ചോദിച്ച് അധിക്ഷേപിക്കുകയും ആണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
തുടര്‍ന്ന് ആണ്‍കുട്ടി പിതാവുമായെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts