അർജന്റീനയെ വിറപ്പിച്ച ഐസ്​ലൻഡ് നൈജീര്യൻ കരുത്തിന് മുന്നിൽ ഉരുകിയൊലിച്ചു.

ഗ്രൂപ്പ് ഡിയിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ ഐസ്‌ലാന്‍ഡിനെ നൈജീരിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തുരത്തുകയായിരുന്നു. അഹമ്മദ് മൂസയാണ് നൈജീരിയയുടെ രണ്ടു ഗോളുകള്‍ക്കും അവകാശിയായത്. 49, 75 മിനിറ്റുകളിലാണ് ഐസ്‌ലാന്‍ഡിന്റെ കഥ കഴിച്ച് മൂസ നിറയൊഴിച്ചത്.

ഈ വിജയത്തോടെ നൈജീരിയയുടെ മാത്രമല്ല അര്‍ജന്റീനയുടെയും നോക്കൗട്ട് റൗണ്ട് പ്രതീക്ഷകള്‍ സജീവമായി. ആദ്യ കളിയില്‍ ക്രൊയേഷ്യയോട് തോറ്റതിനാല്‍ ഐസ്‌ലാന്‍ഡിനെതിരേ നൈജീരിയക്കു ജയം അനിവാര്യമായിരരുന്നു. അവസാന മല്‍സരത്തില്‍ അര്‍ജന്റീനയും നൈജീരിയയും ഏറ്റുമുട്ടും. ഈ മല്‍സരത്തില്‍ നൈജീരിയ തോല്‍ക്കുകയും മറ്റൊരു കളിയില്‍ ഐസ്‌ലാന്‍ഡ് ക്രൊയേഷ്യയോടു സമനിലയോ തോല്‍വിയോ വഴങ്ങുകയും ചെയ്താല്‍ അര്‍ജന്റീന ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട്‌റൗണ്ടിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്
  വികാരനിർഭരമായ തുടക്കം: അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us