ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശുദ്ധജല പദ്ധതികൾക്കായി പെപ്സികോയുടെ 29 കോടി!

ബെംഗളൂരു : കേരളം, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ ശുദ്ധജല പദ്ധതികൾ നടപ്പാക്കുന്നതിനായി പെപ്സികോ ഫൗണ്ടേഷൻ സന്നദ്ധ സംഘടനയായ വാട്ടർ എയ്ഡിന് 42.6 ലക്ഷം ഡോളർ‌ (ഏകദേശം 29 കോടി രൂപ) ഗ്രാന്റ് അനുവദിച്ചു.

മൂന്നു സംസ്ഥാനങ്ങളിലുമായി രണ്ടുലക്ഷത്തോളം പേർക്കു ഗുണകരമാകുന്ന പദ്ധതികൾ 2020 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

  മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം; ബെംഗളുരു ബിടിഎല്‍ നഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം മഴവെള്ള സംഭരണം ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ജലക്ഷാമം പരിഹരിക്കാനും തുക വിനിയോഗിക്കും. ഇതുവരെ ഇന്ത്യയിൽ ക്ഷേമപ്രവർത്തനങ്ങൾക്കായി 1.7 കോടി ഡോളർ വിനിയോഗിച്ചതായും ഫൗണ്ടേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us