രണ്ടുതവണ ബോധരഹിതനായയി; മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍

ഡൽഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ (74) ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം രണ്ടുതവണ ബോധരഹിതനായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ എംആര്‍എ സ്‌കാനിങിന് വിധേയനാക്കുമെന്ന്‌ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മറ്റ് പരിശോധനകള്‍ നടത്തും.

ജനുവരി 10 ന് പുലർച്ചെ 3.30 ഓടെ വാഷ്‌റൂമിൽ വച്ചാണ് അദ്ദേഹം അബോധാവസ്ഥയിലായത്. തുടര്‍ന്ന് എയിംസില്‍ എത്തിച്ചപ്പോള്‍ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 21 നാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു രാജി.

  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷവും അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണ്. നാളെ ആരോഗ്യസ്ഥിതി അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യണമോയെന്ന് തീരുമാനിക്കൂ. ധൻഖറിന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. ഏറെ നാളായി അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതായാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദങ്ങൾക്കൊടുവിൽ വീണ്ടും ഒത്തുചേർന്ന് സുധിയുടെ മക്കൾ; റിതുലിനെ കാണാൻ സർപ്രൈസുമായി കിച്ചു എത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള 'വൺ8 കമ്മ്യൂൺ' പബ്ബ് അടച്ചുപൂട്ടാൻ കോടതി ഉത്തരവ്!
[masterslider id="10"]

Related posts

Click Here to Follow Us