മദ്യപിച്ച് വാഹനം ഓടിച്ച 36 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ബെംഗളൂരു: മദ്യപിച്ച് വാഹനം ഓടിച്ച 36 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം.

ബെംഗളൂരു സിറ്റി വെസ്റ്റ് ഡിവിഷൻ പൊലീസ് വെള്ളിയാഴ്‌ച രാവിലെ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് മദ്യപിച്ച് വാഹനമോടിച്ച 36 സ്‌കൂൾ ബസ് ഡ്രൈവർമാര്‍ അറസ്റ്റിലായത്.

ഹലസുരു ഗേറ്റ്, അശോക് നഗർ, സദാശിവനഗർ, ബ്യാതരായണപുര, മാഗഡി റോഡ് എന്നിവയുൾപ്പെടെ 15 പൊലീസ് സ്റ്റേഷൻ പരിധികളിലായിരുന്നു മിന്നല്‍ പരിശോധന.രാവിലെ 7.30 നും 9 നും ഇടയിൽ പരിശോധന നടത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

  മൈസൂരു സിൽക്ക് ഓൺലൈൻ വിപണി വിടുന്നു?

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനും സ്‌കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഓപ്പറേഷൻ നടത്തിയത്. രണ്ട് മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷനിൽ, ഏകദേശം 5,881 സ്‌കൂൾ ബസ് ഡ്രൈവർമാരെ പൊലീസ് പരിശോധിച്ചു, അതിൽ 36 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി.ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 36 ഡ്രൈവര്‍മാരുടെയും ലൈസൻസുകൾ റദ്ദാക്കാൻ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ ഡ്രൈവർമാർക്കെതിരെ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും അവരുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കാൻ ശുപാർശ ചെയ്‌ത് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിന് (ആർടിഒ) കത്തെഴുതുകയും ചെയ്‌തു. ഈ ഡ്രൈവർമാരെ നിയമിച്ച സ്‌കൂളുകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിലെ തമ്പാനൂർ സ്റ്റേഷനിൽ; പിന്നിൽ സിനിമയെ വെല്ലുന്ന പ്രണയകഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹത്തിൽ പങ്കെടുത്തത് മന്ത്രിമാരും പ്രമുഖരും; ഒടുവിൽ മോണാലിസയ്ക്ക് പ്രായം 16 എന്ന് രേഖകൾ; കുരുക്ക് മുറുകുന്നു!
[masterslider id="10"]

Related posts

Click Here to Follow Us