പറങ്കിവീര്യം ഇനി കേരളത്തിലും; പോര്‍ച്ചുഗല്‍ ബിയര്‍ വില്‍ക്കാന്‍ ഒരുങ്ങി ബെവ്കോ

മലയാളികളുടെ മനം മയക്കാൻ പോർച്ചുഗലിൽ നിന്നും ബിയർ പുറപ്പെടാനൊരുങ്ങുന്നു. കേരളത്തിലേക്ക് എത്തുന്നത് പറങ്കിവീര്യമുള്ള പോർച്ചുഗൽ (made-in-Portugal) ബിയറാണ്‌.

വിദേശ നിർമ്മിത വിദേശ മദ്യം (FMFL), വിദേശ നിർമിത വൈൻ എന്നിവയുടെ വിൽപന കൂടി വരികയാണ് കേരളത്തിൽ. ഈ സാമ്പത്തിക വർഷം ഓഗസ്റ്റ് മൂന്നാം വാരം വരെ 1.14 ലക്ഷം കെയ്‌സ് മദ്യം വിറ്റുപോയി.

തലേവർഷം ഇതേ കാലയളവിൽ 1.04 ലക്ഷം കെയ്‌സുകളാണ് വിറ്റത്. ഒരു കെയ്‌സ് മദ്യം എന്ന് പറയുന്നത് ഒമ്പത് ലിറ്റർ മദ്യമാണ്, ഏതു ബ്രാൻഡ് ആയാലും ഏത് അളവിലെ കുപ്പി ആയാലും.

  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്

വാക്- ഇൻ ഔട്ട് ലെറ്റുകളുടെയും പ്രീമിയം ഔട്ട് ലെറ്റുകളുടെയും എണ്ണം കൂടിയത് ഇവയുടെ വിൽപ്പന വർധിക്കാൻ കാരണമായെന്ന് കരുതുന്നു.

ഇപ്പോൾ പോർച്ചുഗലിൽ നിന്നുള്ള ഐറ്റങ്ങൾ ഇറക്കി ബിയർ പ്രേമികളെ സന്തോഷിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിവറേജസ് കോർപറേഷൻ.

പോർച്ചുഗൽ മാത്രമല്ല എസ്റ്റോണിയയും തങ്ങളുടെ ബിയർ ബ്രാൻഡുകൾ കേരളത്തിൽ വിൽക്കാനായി ബിവറേജസ് കോർപറേഷനെ സമീപിച്ചിട്ടുണ്ട്.

ഇതിനായി ധനകാര്യ വകുപ്പിന്റെ അനുമതി കാക്കുകയാണ് കോർപറേഷനെന്ന് ബെവ്‌കോയുടെ മാനേജിങ് ഡയറക്ടർ ഹർഷിത അട്ടലൂരി പറഞ്ഞു.

പോർച്ചുഗലിന്റെയും എസ്റ്റോണിയയുടെയും എംബസി ഉദ്യോഗസ്ഥർ ഈയിടെ ബെവ്‌കോ സന്ദർശിച്ചാണ് വിൽപ്പനയ്ക്ക് അനുമതി തേടിയത്.

നിലവിൽ വിദേശ നിർമിത വിദേശ മദ്യവും (FMFL), വിദേശ നിർമിത വൈനും ബെവ്കോ വിൽക്കുന്നുണ്ട്. വിദേശ നിർമിത ബിയർ വിൽക്കുന്നില്ല.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

ഇതിനായി കോർപറേഷൻ നൽകിയ അപേക്ഷ എക്സൈസ് വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. ഇനി ധനകാര്യ വകുപ്പ് വിദേശ ബിയറിന്റെ നികുതി ഘടന രൂപപ്പെടുത്തണം

. അതിന് ശേഷമേ കോർപറേഷന് വിൽപ്പന തുടങ്ങാനാകൂ. ബിയർ മാത്രമല്ല, പോർച്ചുഗലും എസ്റ്റോണിയയും അവരുടെ മദ്യവും വൈനും ഇവിടെ വിൽക്കാൻ അനുമതി തേടി.

താൽപ്പര്യമുള്ള കമ്പനികളോട് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ നിർദേശം നൽകിയെന്ന് അട്ടലൂരി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts