നിയമലംഘനം നടത്താത്ത സ്ഥിതിക്ക് നിരോധിക്കേണ്ടിയിരുന്നില്ല ; ബൈക്ക് ടാക്സിയെ അനുകൂലിച്ച് ഐടി മന്ത്രി

ബെംഗളൂരു : ബൈക്ക് ടാക്സി സർവീസുകളെ അനുകൂലിച്ച് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ. ഗതാഗതത്തിരക്കിൽ ബുദ്ധിമുട്ടുന്നവർക്ക് നഗരത്തിൽ ബൈക്ക് ടാക്‌സികൾ നല്ലൊരു കാര്യമായിരുന്നെന്നും

നിരോധനം നിലവിൽ വന്നതിന് പിന്നാലെ ബൈക്ക് ടാക്‌സി ഉപജീവനമാക്കിയവർക്കും യാത്രക്കാർക്കും പ്രതിസന്ധി ആയെന്നുമാണ് പ്രിയങ്ക് ഖാർഗെ പറഞ്ഞത്.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഗതാഗത മാർഗങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനം സ്വീകരിക്കാൻ പാടില്ലെന്നും ബൈക്ക് ടാക്‌സി നിരോധനത്തെ സൂചിപ്പിച്ച് പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു.

നിയമലംഘനമോ, ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനമോ നടത്താത്ത സ്ഥിതിയ്ക്ക് ഇത്തരം സംവിധാനങ്ങൾക്ക് അനുമതി നൽകുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts