മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ൽ മാ​റ്റമില്ല; അഭ്യൂഹങ്ങൾ തള്ളി സി​ദ്ധ​രാ​മ​യ്യയും, ഡി.കെ. ശിവകുമാറും

ബെംഗളൂരു : മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ൽ മാ​റ്റ​മു​ണ്ടാ​യേ​ക്കു​മെ​ന്ന വാർത്തകൾ തള്ളി സി​ദ്ധ​രാ​മ​യ്യ. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മാ​റ്റം സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സി​ൽ ച​ർ​ച്ച​യു​ണ്ടാ​യി​ട്ടില്ലെന്നാണ് സി​ദ്ധ​രാ​മ​യ്യ ഡ​ൽ​ഹി​യി​ൽ വ്യ​ക്ത​മാ​ക്കിയത്.

ഉ​പ​മു​ഖ്യ​മ​ന്ത്രി സ്‌ഥാനത്ത്‌ തന്നെ തുടരുമെന്ന് ഡി.​കെ. ശി​വ​കു​മാ​ർ​ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താണെന്നും ഹൈ​ക​മാ​ൻ​ഡ് എടുക്കുന്ന തീരുമാനം എന്തായാലും ര​ണ്ടു​പേ​രും അ​ത് അ​നു​സ​രി​ക്കുമെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് സംസാരിക്കവെ നിലപാട് വ്യക്തമാക്കി.

  കത്തുന്ന ചൂടിൽ തളരാതിരിക്കാൻ; വഴിയോര വ്യാപാരികൾക്ക് താങ്ങായി യുവാവ്

സിദ്ധരാമയ്യയ്ക്ക് പിന്നാലെ എ​നി​ക്ക് പാ​ര്‍ട്ടി എം.​എ​ൽ.​എ​മാ​രു​ടെ ശി​പാ​ർ​ശ വേണ്ടെന്നും പാ​ര്‍ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ​തൻ്റെ ജോ​ലിയെന്നും പറഞ്ഞ ശിവകുമാർ വ​രു​ന്ന ത​​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും 2028 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​ണ് ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

അതെസമയം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കാ​യി ഡ​ൽ​ഹി​യി​ൽ ​ത​ന്നെ തുടരുന്നു എന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us