‘ലൂസിഫറും’ ‘എമ്പുരാനും’ ശേഷം ‘അസ്രേല്‍’ ? എമ്പുരാനു’ശേഷം കറുത്തമാലാഖ, മൂന്നാം ഭാഗം അണിയറയിൽ

അബ്രാം ഖുറേഷിയുടെ മൂന്നാം വരവിലേയ്ക്ക് വിരല്‍ ചൂണ്ടിയാണ് എമ്പുരാന്‍ അവസാനിപ്പിക്കുന്നത്.

‘ലൂസിഫറും’ ‘എമ്പുരാനും’ ശേഷമെത്തുന്ന മൂന്നാം ഭാഗത്തിന്റെ പേരിനെ കുറിച്ചുള്ള സൂചനയും ‘എമ്പുരാനി’ലൂടെ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഫ്രാഞ്ചൈസിന്റെ ആദ്യഭാഗമായ ‘ലൂസിഫര്‍’ എന്ന പേരിന്റെ അര്‍ത്ഥം- ദൈവത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖ അഥവാ സാത്താന്‍ എന്നാണ്.

ചിത്രത്തില്‍ ദൈവമെന്ന വിശേഷണത്തോടെയാണ് പി.കെ.രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പ് വിട്ട്, പള്ളിയും ആശ്രമവും ഉപേക്ഷിച്ച് സാത്താന്റെ വഴിയിലേക്ക് സഞ്ചാരം തുടങ്ങിയവനാണ് ആദ്യഭാഗത്തിലെ നായകന്‍ സ്റ്റീഫന്‍.

  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി

സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖയാണ് താനെന്ന് സ്റ്റീഫന്‍ തന്നെ പറയുന്നുണ്ട്.

ദൈവത്തില്‍ വിശ്വാസം നഷ്ടപ്പെട്ട മനുഷ്യര്‍ സാത്താനെ ആരാധിക്കാനൊരുങ്ങുന്ന കഥകള്‍ പല മതഗ്രന്ഥങ്ങളിലും കാണാം.

ഇവിടെ നിന്നാണ് സിനിമയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. ദൈവപുത്രന്‍ തന്നെ തെറ്റുചെയ്യുമ്പോള്‍ ചെകുത്താനെയല്ലാതെ വേറെയാരെ ആശ്രയിക്കാന്‍ എന്ന ഡയലോഗ് ചിത്രത്തില്‍ പ്രസക്തമാണ്.

ദൈവത്തിന് നേര്‍ താഴെയും രാജാവിനേക്കാള്‍ മുകളിലും നില്‍ക്കുന്നവന്‍ എന്നതാണ് എമ്പുരാന്‍ എന്നവാക്ക് അര്‍ത്ഥമാക്കുന്നത്.

കഥയില്‍ ദൈവസമാനമായി കാണിച്ച പി.കെ.ആറിന് തൊട്ടുതാഴെയും നാടിന്റെ അധികാരം കയ്യാളുന്നവര്‍ക്ക് മുകളിലുമായാണ് എമ്പുരാനില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രം നിലയുറപ്പിക്കുന്നത്.

  ഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്

കറുത്തമാലാഖ, മരണത്തിന്റെ മാലാഖ ‘അസ്രേല്‍’ -എമ്പുരാന്റെ അവസാനത്തില്‍ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനയായുള്ള പാട്ടില്‍, ഹമ്മിങ്ങായി കടന്നുവരുന്ന പദം AZRAEL എന്നാണ്.

രണ്ടാം ഭാഗത്തിലേക്കുള്ള സൂചനയായി ‘ലൂസിഫര്‍’ സിനിമയുടെ അവസാനരംഗത്ത് കാണിച്ച പാട്ടില്‍ ‘എമ്പുരാനേ…’ എന്ന പ്രയോഗമുണ്ടായിരുന്നു. ഇത്തവണ അത് അസ്‌റായേല്‍ എന്നാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ
[masterslider id="10"]

Related posts

Click Here to Follow Us