100 കോടി വരെ വാഗ്ദാനം ലഭിച്ചതായി ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍

ബംഗളൂരു: ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്തിനു ശേഷം കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടം മുറുകുകയാണ്. മൂന്നുമുന്നണികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയ്ക്ക് മന്ത്രിസഭാ നിര്‍മ്മാണം അനിശ്ചിതത്വത്തിലാണ്. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ വലിയ പാര്‍ട്ടിയെന്ന അവകാശ വാദവുമായി ബിജെപിയും രംഗത്തുണ്ട്.

എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തിനായി ബിജെപി അംഗങ്ങള്‍ ഗവര്‍ണ്ണറെ കാണാന്‍ രാജ് ഭവനില്‍ എത്തിയിരിക്കുകയാണ്. കൂടാതെ ബിജെപി നിയമസഭാ കക്ഷി നേതാവായി യെദ്ദ്യുരപ്പയെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാല്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നാണ് ഗവര്‍ണ്ണര്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

അതേസമയം,  ജെഡിഎസില്‍നിന്നും കോണ്‍ഗ്രസില്‍ നിന്നും അംഗങ്ങളെ വിലയ്ക്കെടുക്കാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ കര്‍ണാടകയില്‍ തമ്പടിച്ചിരിയ്ക്കുകയാണ്. 100 കോടി വരെ വാഗ്ദാനം ലഭിച്ചതായി ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts