ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഭീഷണി കോൾ ചെയ്ത യുവാവ് പിടിയിൽ.
പോലീസ് കൺട്രോൾ റൂമിലേക്കാണ് കഴിഞ്ഞ ദിവസം കോൾ ലഭിച്ചത്. ശിവാജിനഗറിൽ നിന്നുള്ള മൻസൂർ (40) ആണ് അറസ്റ്റിലായത്.
നാട്ടുകാരായ ആറു പേരെ കുടുക്കാൻ വേണ്ടിയാണ് വ്യാജ സന്ദേശം നൽകിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കെആർ മാർക്കറ്റിന് സമീപം മൻസൂർ പലചരക്ക് കട നടത്തിയിരുന്നു.
സാമ്പത്തിക നഷ്ടം കാരണം പിന്നീട് ഇത് അടച്ചുപൂട്ടേണ്ടിവന്നു. തുടർന്ന് മറ്റ് പല കച്ചവടങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല.
തന്റെ പരാജയങ്ങൾക്ക് കാരണം നാട്ടുകാരായ ആറു പേരാണെന്ന് മൻസൂർ വിശ്വസിച്ചിരുന്നു. ഇതേതുടർന്നാണ് ഇവരെ കുടുക്കാൻ മൻസൂർ പദ്ധതിയിട്ടത്.
വ്യക്തിപരമായ പകപോക്കലുകൾക്കായി അടിയന്തര സേവനങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന വ്യക്തികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.