പ്രണയനിരാശയെ തുടർന്ന് 21 കാരൻ പെൺകുട്ടിയുടെ വീടിനു മുന്നിൽ സ്ഫോടനം നടത്തിയ ആത്മഹത്യ ചെയ്തു

death

ബെംഗളൂരു: പ്രണയപരാജയം താങ്ങാൻ ആകാതെ ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവച്ച് സ്ഫോടനം നടത്തി 21 വയസ്സുകാരൻ ജീവനൊടുക്കി.

നാഗമംഗല സ്വദേശി രാമചന്ദ്രയാണു മരിച്ചത്.പാറമടകളിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് ഉപയോഗിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്ഷിതാക്കൾ ബന്ധത്തിനു തടസ്സം നിന്നതിനെ തുടർന്ന് കലേനഹള്ളിയിലെ ഇവരുടെ വീടിനു മുന്നിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം.

  സൂക്ഷിച്ചോളൂ ന​ഗരത്തിൽ ജലക്ഷാമം രൂക്ഷം; കാവേരി ജലവിതരണത്തില്‍ നിയന്ത്രണം; ജലം പാഴാക്കിയാല്‍ പിഴ വരും

സംഭവസ്ഥലത്തു തന്നെ രാമചന്ദ്ര മരിച്ചതായി പൊലീസ് പറഞ്ഞു. നാഗമംഗല പൊലീസ് കേസെടുത്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ രാമചന്ദ്രയ്‌ക്കെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.

തുടർന്ന് വിചാരണത്തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഫൊറൻസിക് സംഘം സ്ഥലം സന്ദർശിച്ച് തെളിവെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us