നാട്ടിലേക്ക് ഇന്നും സ്പെഷ്യൽ ട്രെയിൻ ; വിശദാംശങ്ങൾ വായിക്കാം 

ബെംഗളൂരു: അവധിക്കാല തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ചു.

ബയ്യപ്പനഹള്ളി ടെർമിനൽ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഇന്ന് സർവീസ് നടത്തും.

നാളെ ഉച്ചയോടെയാണ് മടക്കയാത്ര. ഇരു റൂട്ടിലും ഓരോ സർവീസുകളാണ് ഉള്ളത്.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

ഇന്ന് വൈകുന്നേരം 3.50 ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് നാളെ രാവിലെ 10.05 ന് തിരുവനന്തപുരം നോർത്തിലെത്തും.

ബെംഗളൂരുവിൽ നിന്ന് കെആർപുരം, ബംഗാർപേട്ട് എന്നിവിടങ്ങളിൽ നിർത്തും.

സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്‌, തൃശൂർ, ആലുവ,എറണാകുളം, കോട്ടയം, തിരുവല്ല, ചിങ്ങവനം, ചെങ്ങന്നൂർ,മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചുട്ടുപൊള്ളുന്ന വേനലിൽ ബെംഗളൂരുവിൽ ദാഹമകറ്റാൻ 60 പുതിയ ടാങ്കറുകൾ കൂടി; 'മൊബൈൽ കാവേരി' സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts