കുഴൽക്കിണറുകൾ ഉടൻ അടക്കണം ഇല്ലങ്കിൽ ഇനി 250000 പിഴയും ഒരു വർഷം തടവും

ബെംഗളൂരു: ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ അടച്ചില്ലെങ്കിൽ 25000 രൂപ പിഴ ചുമത്തേണ്ടി വരും.

ഇതിനായുള്ള ഭേദഗതി ബിൽ (കർണാടക ഭൂഗർഭജല ആക്റ്റ്, 2011, റൂൾസ്, 2012) സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഐക്യകണ്‌ഠേന പാസാക്കി.

കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ നടപടികൾ പാലിച്ചില്ലെങ്കിൽ ഒരു വർഷം വരെ തടവും പിഴയും ഉൾപ്പെടെയുള്ള കർശന ശിക്ഷയും ബിൽ ശുപാർശ ചെയ്യുന്നുണ്ട്.

തുറസ്സായ കുഴൽക്കിണറുകളിൽ കുട്ടികൾ വീഴുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിൽ പാസാക്കിയതെന്ന് മന്ത്രി ബൈരതി ബസവരാജ് പറഞ്ഞു.

കുഴൽക്കിണർ കഴിക്കുന്നവർ 15 ദിവസം മുമ്പെങ്കിലും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരെ അറിയിക്കണം.

കുഴൽക്കിണറുകളിൽ ഇരുമ്പ് തൂണുകൾ സ്ഥാപിക്കുകയും ഡ്രില്ലിംഗ് നടത്തി 24 മണിക്കൂറിനുള്ളിൽ അവ സുരക്ഷിതമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ഡ്രില്ലിംഗ്, നടപ്പിലാക്കുന്ന ഏജൻസികളാണ്.

കുഴൽക്കിണറുകൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന ഏജൻസികൾക്ക് 25,000 രൂപ പിഴയും, ബന്ധപ്പെട്ടവർക്ക് ഒരു വർഷം വരെ തടവും ലഭിക്കും.

15 ദിവസം മുമ്പെങ്കിലും കുഴൽക്കിണർ കുഴിക്കുന്നതിനെക്കുറിച്ച് പ്രാദേശിക അധികൃതരെ അറിയിച്ചില്ലെങ്കിൽ 5,000 രൂപ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും.

കുഴൽക്കിണർ കുഴിക്കൽ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്ന മുന്നറിയിപ്പ് ബോർഡുകളും നിർബന്ധമായും സ്ഥാപിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us