പതിറ്റാണ്ടുകളായി പ്രദേശവാസികളനുഭവിക്കുന്ന ദുരിതത്തിന് അറുതി; വിദ്യാരണ്യപുരത്തെ മാലിന്യം നീക്കൽ പുരോഗമിക്കുന്നു

ബെംഗളൂരു : വിദ്യാരണ്യപുരത്തെ മാലിന്യം നീക്കൽ ദ്രുതഗതിയിൽ. കഴിഞ്ഞ 20 വർഷമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യമാണ് വിദ്യാരണ്യപുരത്ത് തള്ളുന്നത്.

നഗരത്തിൽ പ്രതിദിനം 500 ടൺ മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്. ഇതിൽ 250 ടൺ മാലിന്യം സംസ്കരിക്കാൻ സൗകര്യമുണ്ട്. ബാക്കിയുള്ള 250 ടൺ മാലിന്യം ഇവിടെ പ്രതിദിനം തള്ളുകയായിരുന്നു.

കഴിഞ്ഞ 20 വർഷമായി ഇവിടെ മാലിന്യം കുന്നുകൂടുകയാണ്. അമിതമായ ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങളും കാരണം മാലിന്യം നീക്കാനുള്ള ജെ.പി. നഗറിലെയടക്കം ജനങ്ങളുടെ മുറവിളിക്കാണ് ഒടുവിൽ പരിഹാരമാകുന്നത്.

മാലിന്യം ഒഴിവാക്കാനായി മാലിന്യത്തിൽ രാസവസ്തുക്കൾ തളിച്ചത് പിന്നീട് ആരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. പ്രദേശത്തെ മാലിന്യപ്രശ്നം പ്രതിപക്ഷം രാഷ്ട്രീയ വിവാദങ്ങൾക്കായി ഉപയോഗിച്ചിരുന്നു.

തുടർന്നാണ് കോർപ്പറേഷൻ മാലിന്യം നീക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.

മൈസൂർ സിറ്റി കോർപ്പറേഷൻ 75 കോടിക്കാണ് സൂറത്തിലെ കമ്പനിക്ക് 22 ഏക്കറിലെ മാലിന്യം നീക്കാനുള്ള കരാർ നൽകിയത്.

ജൂണിലാണ് പ്രവൃത്തി തുടങ്ങിയത്. അടുത്തവർഷം ജനുവരി ആദ്യം മാലിന്യം പൂർണമായും നീക്കം ചെയ്യാനാണ് കോർപ്പറേഷനുമായുള്ള കരാർ. ഒരു ദിവസം 10 മണിക്കൂർ ജോലിയിലൂടെ 1000 ടൺ മാലിന്യം നീക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.

മൂന്നര ഏക്കറിലെ മാലിന്യം നീക്കിയതായാണ് കമ്പനിയുടെ കണക്ക്.പ്ലാസ്റ്റിക്, മണ്ണ്, കമ്പോസ്റ്റ് എന്നിവയും അവയ്ക്കിടയിലുള്ള മറ്റ് ഒട്ടേറെ വസ്തുക്കളും യന്ത്രങ്ങളുടെ സഹായത്തോടെ വേർതിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us