ബെംഗളൂരു: കവർച്ചാ കേസില്‍ പരാതിക്കാരനെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്ത് പോലീസ്.
സ്വർണ വ്യാപാരി സൂരജ് വന്മയാണ് പോലീസ് കസ്റ്റഡിയിലായത്.
ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും പണം തട്ടിയെടുക്കാൻ കവർച്ചാ കഥ കെട്ടിച്ചമച്ചതാണെന്ന് തെളിയുകയും ചെയ്തു.
നവംബർ 15 ന് മഹാരാഷ്ട്രയിലെ കോലാപൂരില്‍നിന്ന് ബിസിനസ് ഇടപാടിനുശേഷം കേരളത്തിലേക്ക് മടങ്ങുമ്പോള്‍ 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു സൂരജ് വന്മനെ സങ്കേശ്വർ പോലീസില്‍ പരാതി നല്‍കിയത്.
കാറിനെ പിന്തുടർന്ന് എത്തിയ കവർച്ചാ സംഘം പൂനെ-ബെംഗളൂരു ദേശീയ പാതയില്‍വച്ച് വാഹനം തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പണമടങ്ങിയ തന്റെ കാറുമായി സംഘം രക്ഷപ്പെട്ടുവെന്നുമായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കാർ കണ്ടുപിടിക്കാൻ ശ്രമം തുടങ്ങി.
പിന്നീട് ബെലഗാവിയിലെ ഹുക്കേരി താലൂക്കിലെ നേർലി ഗ്രാമത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കാർ കണ്ടെത്തി.
സ്വർണാഭരണങ്ങള്‍ വിറ്റുവെന്നും 75 ലക്ഷം രൂപ കാറില്‍ പ്രത്യേകം തയ്യാറാക്കിയ ബോക്സില്‍ സൂക്ഷിച്ചിരുന്നുവെന്നും സൂരജ് മൊഴി നല്‍കിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാല്‍, കാർ പിടിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ പെട്ടിയില്‍നിന്ന് 1.01 കോടി രൂപ കണ്ടെത്തി.
സൂരജിനെയും ഡ്രൈവർ ആരിഫ് ഷെയ്ഖിനെയും സുഹൃത്ത് അജയ് സാരഗറിനെയും കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് ഗുലെദ് പറഞ്ഞു.
ആഭരണങ്ങള്‍ രണ്ടുപേർക്ക് വില്‍ക്കാനാണ് സൂരജിനെ അയച്ചത്. എന്നാല്‍, ആഭരണങ്ങള്‍ വിറ്റ പണം തട്ടിയെടുക്കാൻ സൂരജും കൂട്ടാളികളും ചേർന്ന് ഒരു കവർച്ചക്കഥ ഉണ്ടാക്കി പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതായി സംശയിക്കുന്നു,” ഗുലെദ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.