ബെംഗളൂരു : വിജയപുരയിലെ വഖഫ് ഭൂമി പ്രശ്നത്തിൽ ചിലർ ബോധപൂർവം ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് വ്യവസായ മന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു.
കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ വഖഫ് ബോർഡോ ജില്ലാ ഭരണകൂടമോ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വിജയപുരയിൽ കർഷകർ പരമ്പരാഗതമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന 1,500 ഏക്കർ ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാൻ ശ്രമിക്കുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പലർക്കും ഇതിന് നോട്ടീസ് ലഭിക്കുകയും ചെയ്തു. എന്നാൽ, പ്രദേശത്തെ 1,200 ഏക്കർ ഭൂമിയിൽ 11 ഏക്കർ മാത്രമാണ് വഖഫ് ഭൂമിയെന്ന് റവന്യു വകുപ്പ് പരിശോധനയിൽ വ്യക്തമായതായി എം.ബി.പാട്ടീൽ പറഞ്ഞു.
കൂടുതൽ വഖഫ് ഭൂമിയുണ്ടെന്ന 1974-ലെ ഗസറ്റ് വിജ്ഞാപനം വഖഫ് ബോർഡ് തിരുത്തിയതാണെന്നും മന്ത്രി അറിയിച്ചു.
വഖഫ് ബോർഡിന് ഭൂമി വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ട് റവന്യു വകുപ്പ് കർഷകർക്ക് നോട്ടീസ് നൽകിയത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കർഷകർ വിജയപുര ഡി.സി.ഓഫീസിനുമുൻപിൽ പ്രതിഷേധിച്ചിരുന്നു. സർക്കാരിനെതിരേ ബി.ജെ.പി. രംഗത്തെത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.