കാർ നിർത്താൻ ആവശ്യപ്പെട്ട പോലീസുകാരനെ വണ്ടി ഇടിപ്പിച്ച് യുവാവിന്റെ ക്രൂരത 

ബെംഗളൂരു: വണ്ടി പരിശോധനയ്ക്കായി നിന്ന പോലീസുകാരനോട് കൊടുംക്രൂരത.

കാർ നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ യുവാവ് വാഹനമിടിപ്പിച്ച്‌ ബോണറ്റില്‍ കയറ്റി നൂറ് മീറ്ററോളം ഓടിച്ചുപോയി.

കേബിള്‍ ഓപ്പറേറ്റർ മിഥുൻ ജഗ്ദലെ എന്നയാളാണ് പോലീസിനെ വാഹനമിടിപ്പിച്ചത്.

ബോണറ്റിലേക്ക് എടുത്തെറിയപ്പെട്ട പോലീസുമായി യുവാവ് 100 മീറ്ററോളം കാറോടിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനമാണ് യുവാവിനെതിരെ ഉയരുന്നത്.

  അതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം

ശിവമോഗയിലാണ് സംഭവം നടന്നത്. പതിവ് പരിശോധനകള്‍ നടത്തുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന കാർ ട്രാഫിക് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

വണ്ടിയോടിച്ചിരുന്ന മിഥുൻ കാർ നിർത്താൻ തയ്യാറായില്ല.

തുടർന്ന് പോലീസുകാരൻ കാറിന് മുന്നിലേക്ക് കയറി നിന്നു.

കാർ റോഡ് സൈഡിലേക്ക് നിർത്താൻ പോലീസ് ആംഗ്യം കാണിച്ചെങ്കിലും യുവാവ് ഇത് കൂട്ടാക്കാതെ മുൻപോട്ട് എടുക്കുകയായിരുന്നു.

കാർ മുന്നോട്ടെടുക്കുന്നതിന് അനുസരിച്ച്‌ പോലീസുകാരനും നടക്കുന്നുണ്ട്.

എന്നിട്ടും കാർ നിർത്താതെ മുന്നോട്ടെടുത്തപ്പോള്‍ പോലീസുകാരനെ ഇടിച്ചു.

ശേഷം കാറിനടിയില്‍ പെടാതിരിക്കാൻ പോലീസുകാരൻ ബോണറ്റില്‍ അള്ളിപ്പിടിച്ചിരിന്നു.

  ഓഫീസ് കാന്റീനിലെ പ്രാതൽ 'വിഷമായി'; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!

100 മീറ്ററോളം ഇങ്ങനെ മുന്നോട്ടുപോയ ശേഷം മിഥുൻ കാറുമായി മുങ്ങി.

തലനാരിഴയ്ക്കാണ് പോലീസുകാരൻ രക്ഷപ്പെട്ടത്. പിന്നീട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം നീക്കിയില്ലെങ്കിൽ പണി തെറിക്കും; കരാറുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ 'റെഡ് സിഗ്നൽ'!
[masterslider id="10"]

Related posts

Click Here to Follow Us