വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ ഗായികയുമായി പ്രണയത്തിലെന്ന് വാര്‍ത്തകള്‍: പ്രതികരണവുമായി ജയം രവി

വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ നടന്‍ ജയം രവിയുടെ വ്യക്തി ജീവിതം വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.

ഗായിക കെനിഷ ഫ്രാന്‍സിസുമായി നടന്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോള്‍ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് ജയം രവി രംഗത്തെത്തിയിരിക്കുകയാണ്.

കെനിഷയയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നാണ് ജയം രവി പറഞ്ഞത്.

‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ. ആരുടേയും പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ആളുകള്‍ തോന്നിയ കാര്യങ്ങളാണ് പറയുന്നത്.

അത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടരുത്. നിങ്ങളുടെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ ഇരിക്കട്ടെ. 600 സ്റ്റേജ് ഷോകളില്‍ പാടിയിട്ടുള്ള ആളാണ് കെനിഷ.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

കഠിനാധ്വാനത്തിലാണ് ഇപ്പോഴത്തെ ജീവിതം അവര്‍ നേടിയെടുത്തത്. നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള ഹീലര്‍ കൂടിയാണ് അവര്‍.

ലൈസന്‍സുള്ള സൈക്കോളജിസ്റ്റാണ്. അവരെ ദയവായി ഇതിലേക്ക് കൊണ്ടുവരരുത്. ഭാവിയില്‍ എനിക്കും കെനിഷയ്ക്കും ഹീലിങ് സെന്റര്‍ തുടങ്ങാന്‍ പ്ലാനുണ്ട്.

അതാണ് ഞങ്ങളുടെ ലക്ഷ്യം. നിരവധി പേരെ സഹായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദയവായി അത് നശിപ്പിക്കരുത്. ആര്‍ക്കും അത് നശിപ്പിക്കാനും ആകില്ല. ആവശ്യമില്ലാതെ മറ്റുള്ളവരെ വലിച്ചിഴയ്ക്കരുത്.’- ജയം രവി പറഞ്ഞു.

ഈ മാസം ആദ്യമാണ് ഭാര്യ ആരതിയുമായി താന്‍ വേര്‍പിരിയുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ജയം രവി രംഗത്തെത്തിയത്.

  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന് ആരോപിച്ച് ആരതി കുറിപ്പ് പങ്കുവച്ചു.

ഇതോടെ ഇരുവരുടെ വിവാഹജീവിതത്തേക്കുറിച്ച് പലകാര്യങ്ങളും പ്രചരിച്ചു. അതിനിടെയാണ് നടനും ഗായിക കെനിഷയും തമ്മില്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ തമിഴ് മാഗസിനിലൂടെ പുറത്തുവന്നത്.

ഇത് വലിയ ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
[masterslider id="10"]

Related posts