ബെംഗളൂരു-എരുമേലി സ്വകാര്യ ബസ് ഈരാറ്റുപേട്ടയില്‍ തടഞ്ഞ് മിന്നല്‍ പരിശോധന

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും എരുമേലിയിലേക്ക് പോയ സ്വകാര്യ ബസ്സില്‍ 67 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി.

കട്ടപ്പന സ്വദേശി മനോജ്‌ മണിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം പാലാ പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മനോജ് മണിയെ ജാമ്യത്തില്‍ വിട്ടു.

ബെംഗളൂരുവിൽ നിന്നും എരുമേലിയിലേക്ക് എത്തുന്ന സാനിയ എന്ന സ്വകാര്യ ബസില്‍ നിന്നാണ് മനോജിനെ പിടികൂടിയത്.

  കുംഭമേളയിലെ വൈറൽ സുന്ദരി മോണാലിസയുടെ കല്യാണം വിവാദത്തിലേക്ക്

ബസില്‍ കുഴല്‍പ്പണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്‌സൈസിന്റെ പരിശോധന.

ഇന്ന് രാവിലെ ബസ് ഈരാറ്റുപേട്ടയില്‍ എത്തിയപ്പോള്‍ എക്സൈസ് സംഘം തടഞ്ഞു.

പിന്നീട് ബസിനകത്തുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചു.

ഈ സമയത്താണ് യാത്രക്കാരനായ കട്ടപ്പന സ്വദേശി മനോജ് മണിയുടെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് 44 ലക്ഷം രൂപ പിടിച്ചെടുത്തത്.

ഇയാളെ കസ്റ്റഡിയിലെടുത്ത എക്സൈസ് സംഘം പിന്നീട് പാലാ പോലീസിന് കൈമാറി.

ബസ്സ് പൊൻകുന്നത്ത് എത്തിയപ്പോള്‍ മനോജ് മണിയുടെ സീറ്റിൻ്റെ അടിയില്‍ നിന്നും 23 ലക്ഷം രൂപ അടങ്ങിയ ബാഗ് ബസ് ജീവനക്കാർ കണ്ടെത്തി.

  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.

വിവരം ബസ് ജീവനക്കാർ എക്സൈസിനെ അറിയിച്ചതോടെ ബാക്കി പണവും പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്
[masterslider id="10"]

Related posts

Click Here to Follow Us