“നിപുണ കർണാടക” നഗരത്തിലെ ഐ.ടി. കമ്പനികളുമായി ചേർന്ന് തൊഴിൽ പരിശീലനത്തിന് പദ്ധതി

ബെംഗളൂരു : പ്രമുഖ ഐ.ടി. കമ്പനികളുമായി സഹകരിച്ച് യുവാക്കളുടെ തൊഴിൽ പരിശീലനത്തിന് പദ്ധതിയുമായി കർണാടക.

നിപുണ കർണാടക എന്ന പേരിലാണ് നടപ്പാക്കുന്നത്. ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്. പോലുള്ള കമ്പനികളുമായി ചേർന്നായിരിക്കും പരിശീലനം.

സംസ്ഥാന ഐ.ടി.-ബി.ടി.-ഇലക്ട്രോണിക്സ് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. നിർമിതബുദ്ധി, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, ഡേറ്റാ അനാലിസിസും പ്രോസസിങ്ങും ക്ലൗഡ് സെക്യൂരിറ്റി സർവീസ് തുടങ്ങിയവയിലായിരിക്കും പരിശീലനം.

  ടിക്കറ്റ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക്, പണം പോയത് ഇൻസ്റ്റാഗ്രാം 'സൂപ്പർവൈസറുടെ' കീശയിലേക്ക്; ബെംഗളൂരുവിൽ ടെക്കിക്ക് സംഭവിച്ചത്!

300 കോടി രൂപ ചെലവിലാണ് നടപ്പാക്കുന്നത്. പരിശീലനം ഈ വർഷം അവസാനം തുടങ്ങിയേക്കും. ബിരുദ വിദ്യാർഥികളെയാകും ഉൾപ്പെടുത്തുക.

വിവിധ കമ്പനികളുടെ സി.എസ്.ആർ.ഫണ്ട് ഉൾപ്പെടെ പദ്ധതിക്കായി കണ്ടെത്തുമെന്ന് ഐ.ടി.-ബി.ടി.-ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ അറ്റകുറ്റപ്പണി; സർവീസുകൾ വൈകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us