സൈബർ തട്ടിപ്പ്; കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു 

ബെംഗളൂരു: സൈബർ തട്ടിപ്പിനിരയായ വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

മഹാറാണി ക്ലസ്റ്റർ യൂനിവേഴ്സിറ്റിയിലെ ബി.എസ്‍സി വിദ്യാർഥിനിയായ കെ.ജി.എഫ് സ്വദേശിനി പവന (20) ആണ് മരിച്ചത്.

സാധാരണ കുടുംബത്തില്‍ നിന്നുള്ള അംഗമാണ് മരിച്ച പവന.

പിതാവ് ബസ് കണ്ടക്ടറാണ്.

സൈബർ തട്ടിപ്പില്‍ പണം നഷ്ടമായതാണ് പെണ്‍കുട്ടിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

  അഴിമതിക്കും വർഗീയതയ്ക്കും സ്ഥാനമില്ല; തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലന്ന് പിണറായി വിജയൻ

ഏതു സംഘമാണ് പെണ്‍കുട്ടിയെ തട്ടിപ്പിനിരയാക്കിയതെന്നും ബാങ്ക് ട്രാൻസാക്ഷന്റെ വിവരങ്ങള്‍ കണ്ടെത്താനും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം രാത്രി പവനയുടെ കൂടെ ഹോസ്റ്റലില്‍ താമസിക്കുന്ന മറ്റൊരു പെണ്‍കുട്ടി റൂമിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.

തന്റെ സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങിയിട്ടുണ്ടെന്നും അത് മാതാപിതാക്കള്‍ തിരിച്ചുനല്‍കണമെന്നും ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി പിതാവ്; മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽപ്രതികാരം തീർത്ത് സ്റ്റേഷനിലെത്തി കീഴടങ്ങി
[masterslider id="10"]

Related posts

Click Here to Follow Us