ബെംഗളൂരു: നഗര റോഡുകളിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടത്തുന്ന വൈറ്റ്ടോപ്പിങ് ഇഴയാൻ തുടങ്ങിയതോടെ ജനജീവിതം നരകതുല്യം.
മഴയിൽ ചെളിക്കുളമായ റോഡുകളിൽ കാൽനട യാത്ര പോലും ശ്രമകരം. പ്രധാന വ്യാപാര കേന്ദ്രമായ ചിക്ക്പേട്ടിലെ ബിവികെ അയ്യങ്കാർ റോഡ് മുതൽ സുൽത്താൻപേട്ട് വരെയുള്ള ഭാഗത്തെ നിർമാണം 2 മാസമായിട്ടും ഒച്ചിഴയുന്ന വേഗത്തിലാണ്.
മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട നിർമാണങ്ങളിൽ 25 ശതമാനം പോലുമായിട്ടില്ല. ബെംഗളൂരു ജല അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പുകൾ മാറ്റുന്ന പ്രവൃത്തി പൂർത്തിയാകാത്തതാണു പ്രധാന തടസ്സം.
ചിക്ക്പേട്ട് മെട്രോ സ്റ്റേഷനിൽ നിന്ന് കാൽനടയായി വ്യാപാര കേന്ദ്രങ്ങളിലെത്തുന്നവർക്കും ദുരിതമാണ് യാത്ര.
റോഡിൽ ചെളിനിറഞ്ഞതോടെ സമീപത്തെ വ്യാപാര കേന്ദ്രങ്ങളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മഗ്രാത്ത് റോഡ് വെള്ളത്തിൽ തന്നെ എംജി റോഡിനോട് ചേർന്നുള്ള മഗ്രാത്ത് റോഡിലും സ്ഥിതി വ്യത്യസ്തമല്ല.
ഇരുവശങ്ങളിലേക്കും റോഡ് പൂർണമായി അടച്ചതോടെ വാഹനങ്ങൾ ചുറ്റിക്കറങ്ങണം. കഴിഞ്ഞ ദിവസത്തെ മഴയിൽ സമീപ റോഡുകളിൽ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു.
കഴിഞ്ഞ വർഷം പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനായി മാസങ്ങളോളം റോഡ് അടച്ചിട്ടിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.