പ്രജ്ജ്വൽ വിവാദത്തിൽ സിദ്ധരാമയ്യക്കും ശിവകുമാറിനുമെതിരേ പോസ്റ്ററുകൾ; പരാതിയുമായി രംഗത്തെത്തി കോൺഗ്രസ്‌

ബെംഗളൂരു : ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിച്ചതിൽ ആക്ഷേപമുന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമെതിരേ ബെംഗളൂരുവിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

രാഷ്ട്രീയ നേട്ടത്തിനായി സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നെന്ന് ആരോപിച്ചാണ് പോസ്റ്ററുകൾ.

ശ്രീരാംപുര, രാജാജിനഗർ, തുടങ്ങിയ സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച പോസ്റ്ററുകൾ കണ്ടത്. ഇതിനെതിരേ കോൺഗ്രസ് ബെംഗളൂരു സെൻട്രൽ ജില്ലാ പ്രചാരണസമിതി അധ്യക്ഷൻ ജി.പ്രകാശ് സിറ്റി പോലീസ് കമ്മിഷണർ ബി.ദയാനന്ദിന് പരാതി നൽകി.

  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം

പ്രജ്ജ്വലിന്റെ വീഡിയോ പ്രചരിപ്പിക്കാൻ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഉൾപ്പെട്ട ഗൂഢാലോചന നടന്നെന്ന് ബി.ജെ.പി.യും ജെ.ഡി.എസും ആരോപിക്കുന്നതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us