ആക്രിപെറുക്കി നടന്ന എട്ടുവയസ്സുകാരൻ ട്രാൻസ്‌ഫോർമറിൽനിന്ന് ഷോക്കേറ്റ് മരിച്ചു; അനാസ്ഥ സംഭവിച്ചിട്ടില്ലെന്ന് ബെസ്‌കോം

ബെംഗളൂരു : ചിക്കബെല്ലാപുരയിൽ ആക്രിപെറുക്കിനടന്ന എട്ടുവയസ്സുകാരൻ റോഡരികിലെ ട്രാൻസ്‌ഫോർമറിൽനിന്ന് ഷോക്കേറ്റ് മരിച്ചു.

മഞ്ചെനഹള്ളി സ്വദേശി നാഗേന്ദ്രയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

മഞ്ചെനഹള്ളിയിൽ അഴുക്കുചാലിന് സമീപം സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോർമറിൽ ഘടിപ്പിച്ച കയർ വലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അറിയിച്ചു.

  ആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി

കയർ വലിക്കുന്നതിനിടെ എൽ.ടി. സർക്യൂട്ടുമായി ബന്ധംവന്നപ്പോൾ ഷോക്കേൽക്കുകയായിരുന്നു.

അതിനാൽ ബെസ്‌കോമിന്റെ ഭാഗത്ത് അനാസ്ഥ സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മുതിർന്ന ബെസ്‌കോം ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts