നഗരത്തിൽ സ്ത്രീ സുരക്ഷാ വീണ്ടും ചോദ്യചിഹ്നമാകുന്നു; യുവതിയ്ക്ക് നേരെ വെട്ടുകത്തി കാണിച്ച് ഭീഷണി

ബെംഗളൂരു: നഗരത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു.

കഴിഞ്ഞ ഡിസംബർ 25ന് പോട്ടറി റോഡിലെ ഗാന്ധി ഗ്രാമത്തിൽ മദ്യപിച്ചെത്തിയ ആയുധധാരികളായ യുവാവ് യുവതിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാതായി ആരോപണം.

യുവാവ് വെട്ടുകത്തികളുമായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പ്രതിയും യുവതിയും തമ്മിൽ പലിശപ്പണം സംബന്ധിച്ച് നേരത്തെ വഴക്കുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

തുടർന്ന് ജീവന് ഭീഷണിയുള്ള യുവതി പൊലീസ് സ്റ്റേഷനിലെത്തിയട്ടുമുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിൽ പ്രതികാരം ചെയ്യാനായി എത്തിയ മൂന്നോ നാലോ പേർ യുവതിയുടെ വീടിന് സമീപം വന്ന് ആയുധങ്ങൾ കാട്ടി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

പങ്കാളിക്ക് നേരെ പോലീസിൽ കേസ് കൊടുത്തതിനുള്ള പ്രതികരമാണ് ഇപ്പോൾ നടന്ന അക്രമണമെന്നാണ് പറയപ്പെടുന്നത് .

സംഭവത്തെ തുടർന്ന് വീണ്ടും ജെ. സി. സിറ്റി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് വധഭീഷണി നേരിടുന്ന യുവതി ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
[masterslider id="10"]

Related posts