കർണാടകയിലെ സ്കൂൾ കുട്ടികൾ അടുത്ത വർഷം മുതൽ കലയും സംസ്‌കാരവും പഠിക്കും

ബെംഗളൂരു: സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് കലയും സംസ്‌കാരവും ഉടൻ പാഠ്യപദ്ധതിയുടെ ഭാഗമാകും.

2024-25 അധ്യയന വർഷം മുതൽ കലയും സംസ്‌കാരവും സമ്പൂർണ്ണ രീതിയിൽ അവതരിപ്പിക്കാൻ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് തീരുമാനിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംസ്‌കാരങ്ങൾ കുട്ടികളെ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

  റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി

സ്കൂൾ വിദ്യാഭ്യാസവും കലയും കരകൗശലവും കടലാസ് മുറിക്കുന്നതിനും ചില കലാസൃഷ്ടികൾ ചെയ്യുന്നതിനും മാത്രമായി പരിമിതപ്പെടുത്തരുതെന്ന് സാക്ഷരതാ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.

“കല എന്നത് പേപ്പർ മുറിക്കൽ മാത്രമല്ല. ഇതിന് നിരവധി രൂപങ്ങളുണ്ട്, അവയെല്ലാം ഞങ്ങൾ ഘട്ടങ്ങളായി പഠിപ്പിക്കേണ്ടതുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.

അതിന്റെ ഭാഗമായി “സംഗീതം, നാടകം, എല്ലാ കലാരൂപങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"
[masterslider id="10"]

Related posts

Click Here to Follow Us