ചികിത്സ ഫലിച്ചില്ല; ചൂടുള്ള സാമ്പാറിൽ വീണ രണ്ടാം ക്ലാസുകാരി മരിച്ചു

ബെംഗളൂരു: ചൂടുള്ള സാമ്പാർ പാത്രത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ കലബുറഗിയിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി മഹാന്തമ്മ (8) മരിച്ചു.

ഇന്ന് രാവിലെയാണ് ബെംഗളൂരുവിലെ വിക്ടോറിയ ഹോസ്പിറ്റലിൽ വെച്ചാണ് മഹാന്തമ്മ മരണത്തിന് കീഴടങ്ങിയത്.

നവംബർ 16ന് അഫസൽപൂർ താലൂക്കിലെ ചിൻമഗേര ഗവൺമെന്റ് സീനിയർ പ്രൈമറി സ്കൂളിലെ ചൂടുള്ള സാംബർ പാത്രത്തിലാണ് മഹന്തമ്മ വീണത്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഉച്ചയ്ക്ക് ഒന്നരയോടെ ചൂട് ഭക്ഷണം വിളമ്പുന്നതിനിടെ ചൂടുള്ള സാംബർ പാത്രത്തിലേക്ക് വീണ മഹാന്തമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കലബുറഗി ബസവേശ്വര് ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. തുടർന്നു കൂടുതൽ ചികിത്സയ്ക്കായി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

എന്നാൽ ചികിത്സ പൂർത്തിയാകും മുൻപേ പെൺകുട്ടി മരിച്ചു.

സംഭവത്തെ തുടർന്ന് കലബുറഗി ഡിഡിപിഐ സക്രെപ്പഗൗഡ ബിരാദാര ചിൻമഗേര സ്‌കൂൾ പ്രധാന അധ്യാപിക ലാലാഭി നദാഫ്, സഹാധ്യാപകൻ രാജു ചൗഹാൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

സ്കൂളിലെ മുഖ്യ പാചകക്കാരിയായ കസ്തൂരിഭായി എം. തലക്കേരിയെ പുറത്താക്കുകയൂം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts