ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു

ബെംഗളൂരു: മൈസൂരുവിലെ ഉദയഗിരിയിൽ ഫാർമസിയിൽ മരുന്ന് വാങ്ങാൻ ശ്രമിക്കുന്നതിനിടെ 38കാരൻ ഹൃദയാഘാതം മൂലം മരിച്ചു.

മൈസൂരുവിനടുത്തുള്ള ക്യാതമാരനഹള്ളി സ്വദേശി ജഗദീഷ് ആണ് മരിച്ചത്. കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് സംഭവം പതിഞ്ഞത്.

മരുന്ന് വാങ്ങാനായി കടയുടെ കൗണ്ടറിലെത്തിയ ജഗദീഷ് കടയിലേക്ക് നടന്നു നീങ്ങുന്നതും കുഴഞ്ഞുവീഴുന്നതും വീഡിയോയിൽ കാണാം.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

സിസിടിവി ദൃശ്യങ്ങളിൽ കാണിച്ചിരിക്കുന്ന തീയതിയും സമയവും അനുസരിച്ച് ഒക്ടോബർ രണ്ടിന് ഉച്ചകഴിഞ്ഞാണ് സംഭവം.

നെഞ്ചുവേദനയ്ക്ക് മരുന്ന് വാങ്ങാനാണ് ജഗദീഷ് കടയിലെത്തിയതെന്നാണ് റിപ്പോർട്ട്. കടയുടമയും സമീപത്തുള്ളവരും സഹായത്തിനായി ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചു.

ക്യതമാരനഹള്ളിയിൽ കോഴിക്കട നടത്തുകയാണ് ജഗദീഷ്. ഉദയഗിരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts