ബെംഗളൂരു: കരാറുകാരൻ ഉപേക്ഷിച്ചതിനെ തുടർന്ന് 2018ൽ പാതിവഴിയിൽ നിലച്ച ഈജിപ്പുര പാലത്തിന്റെ നിർമാണം പുതിയ കരാറുകാരനെ ഏൽപിച്ച തോടെ വീണ്ടും സജീവമാകുന്നു.
ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്ന നിബന്ധനയോടെയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് കരാർ സംസ്ഥാന സർക്കാർ നൽകിയിട്ടുള്ളത്.
104 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. കോറമംഗല 100 ഫീറ്റ് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് ഈജിപ്പുര ശ്രീനിവാഗിലും ജംക്‌ഷൻ മുതൽ കോറമംഗല കേന്ദ്രീയ സദൻ വരെ നീളുന്ന 2.5 കിലോമീറ്റർ ദൂരം വരുന്ന മേൽപാലത്തിന്റെ നിർമാണം 2017ൽ
ആരംഭിച്ചത്.
കൊൽക്കത്ത ആസ്ഥാനമായ കമ്പനിക്കായിരുന്നു കരാർ. 2019ൽ നിർമാണം പൂർത്തിയാകുമെന്നാണു പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ 45 % നിർമാണം പൂർത്തിയായപ്പോൾ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കമ്പനി പിൻവാങ്ങുകയായിരുന്നു.
നിർമാണം പൂർത്തിയാക്കാൻ പല തവണ സംസ്ഥാന സർക്കാർ നിർദേശിച്ചെങ്കിലും കൊമ്പനി തയ്യാറാകാത്തതോടെ 2022ൽ കരാർ റദ്ദാക്കി.
പിന്നീട് കരാർ ഏറ്റെടുക്കാൻ പല കൊമ്പനികളും മുന്നോട്ടുവന്നെങ്കിലും കൂടുതൽ തുക ആവശ്യപ്പെട്ടതോടെ കരാർ കൈമാറാവൻ സംസ്ഥാന സർക്കാർ വിസമ്മതിക്കുകയായിരുന്നു.
സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
പദ്ധതി അടിയന്തിരമായി പൂർത്തിയാക്കുമെന്ന് ബെംഗളൂരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഉറപ്പ് നൽകിയട്ടുണ്ട്.
മേൽപ്പാല നിർമാണത്തെ തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ ഒറ്റവരിയായാണു വാഹനങ്ങൾ കടത്തിവിടുന്നത്.
ഇതോടെ തിരക്കേറിയ റോഡിൽ ഗതാഗത കുരുക്ക് കൂടുതൽ രൂക്ഷമായി.
നിർമാണ അവശിഷ്ടങ്ങൾ റോഡിനു സമീപം ക ട്ടിയിട്ടിരിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വാഹനാപകടങ്ങൾക്കും ഇതു കാരണമാകുന്നുണ്ട്. മേൽപാല നിർമാണം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റസി രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.