ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ രാംപുറില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നിന്ന് മൂന്ന് ലക്ഷത്തിന്‍റെ മോഷണം നടന്നു. മോഷണം ഒരു ആദ്യ സംഭവമല്ലെങ്കിലും ഇവിടെ ആളുകള്‍ ഞെട്ടിയത് എന്താണെന്നോ? ഇതിന്‍റെ പിന്നില്‍ ഒരു 12 വയസ്സുകാരന്‍ ആണ് എന്നതാണ്. ഇത് ആരെങ്കിലും പറഞ്ഞതല്ല സിസിടിവി ക്യാമറയില്‍ ഉള്ളതാണ്.
മോഷണത്തിന്‍റെ പരാതി ലഭിച്ചപ്പോള്‍ പോലീസ് സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ബാങ്കിനുള്ളിലെ സെക്ഷനില്‍ നിന്ന് പണമടങ്ങിയ ബാഗുമായി ഒരു ബാലന്‍ പുറത്ത് കടക്കുന്നത് വീഡിയോയില്‍ കാണുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുന്ന സംഘമാണ് ഇതിന്‍റെ പിന്നിലെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി പലിയിടങ്ങളിലായി ഇത്തരം മോഷണം നടക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
#WATCH 12 year old boy steals Rs 3 lakhs from an SBI branch in Rampur. Police have begun investigation pic.twitter.com/koLTHgZ9ON
— ANI UP/Uttarakhand (@ANINewsUP) March 16, 2018
ഈ വീഡിയോയില്‍ കുട്ടി ചുവപ്പും കറുപ്പും നിറത്തിലുള്ള ടിഷര്‍ട്ട് ആണ് ധരിച്ചിരിക്കുന്നത്. ബാങ്കില്‍ നല്ല തിരക്കുണ്ടായിരുന്നു. ഈ അവസരം മുതലെടുത്താണ് കുട്ടി കാശ് നിറഞ്ഞ ഒരു പച്ച നിറത്തിലുള്ള ബാഗുമായി പുറത്തേയ്ക്ക് കടക്കുന്നത്. കുട്ടി ഇടയ്ക്കിടയ്ക്ക് പുറകോട്ട് തിരിഞ്ഞുനോക്കുന്നതും ക്യാമറയില്‍ നന്നായി കാണാമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.