മെട്രോ പില്ലർ തകർന്നുവീണ് ഭാര്യയും കുട്ടിയും നഷ്ടപ്പെട്ട സംഭവം; 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്; നോട്ടീസ് നൽകി ഹൈക്കോടതി

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന മെട്രോ പില്ലർ തകർന്ന് വീണ് 28 വയസ്സുള്ള ഭാര്യയെയും 2.5 വയസ്സുള്ള മകനെയും നഷ്ടപ്പെട്ട യുവാവ് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനും (ബിഎംആർസിഎൽ) മറ്റുള്ളവർക്കും നോട്ടീസ് നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ഈ വർഷം ജനുവരിയിലാണ് നിർമാണത്തിലിരുന്ന മെട്രോ പിയർ തകർന്നുവീണത്.

മരിച്ചവരുടെ ബന്ധുക്കൾക്ക് ബിഎംആർസിഎൽ വാഗ്ദാനം ചെയ്ത 20 ലക്ഷം രൂപയിൽ നിന്ന് 10 കോടി രൂപയാണ് അദ്ദേഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ലോഹിത്കുമാർ വി.സുലാഖെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് നോട്ടീസ് അയച്ചിരിക്കുന്നത്.

2023 ജനുവരി 10 ന് നാഗവാരയ്ക്ക് സമീപം ഹർജിക്കാരൻ തന്റെ ഭാര്യയോടും അവരുടെ ഇരട്ടക്കുട്ടികളോടും ഒപ്പം സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിൽ നിർമാണത്തിലിരിക്കുന്ന മെട്രോ പില്ലർ വീണ് ഹർജിക്കാരന്റെ ഭാര്യ തേജസ്വിനിയും മകൻ വിഹാനും മരിച്ചത്.

സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായിരുന്ന തേജസ്വിനിക്ക് ഏകദേശം 75,000 രൂപ മാസ ശമ്പളം ലഭിക്കുന്നുണ്ടെന്നും ദമ്പതികൾ വായ്പയെടുത്ത് വീട് വാങ്ങിയെന്നും ഹർജിയിൽ പറയുന്നു. ഹർജിക്കാരന്റെ ഭാര്യ ജീവിച്ചിരുന്നെങ്കിൽ അവരുടെ പ്രായവും പ്രതീക്ഷിക്കുന്ന ഭാവി വരുമാനവും കണക്കിലെടുക്കുമ്പോൾ വരുമാനമുള്ള അംഗത്തിന്റെ മരണം മൂലം നഷ്ടം സംഭവിച്ചാൽ സുപ്രീം കോടതി നിശ്ചയിച്ച ഫോർമുല പ്രകാരം കുറഞ്ഞത് 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ വാദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us