നമ്മ മെട്രോ കെ.ആർ. പുരം – ബൈയപ്പനഹള്ളി പാതയിൽ പരീക്ഷണ ഓട്ടം തുടങ്ങി

ബെംഗളൂരു : നമ്മ മെട്രോ കെ.ആർ. പുരം – ബൈയപ്പനഹള്ളി പാതയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു, രണ്ടര കിലോമീറ്റർ പാതയിൽ ആറുകോച്ചുകളുള്ള മെട്രോ തീവണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ഇന്നലെ വൈകുന്നേരം 6 നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്.

പർപ്പിൾ ലൈനിലെ ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ്‌വരെയുള്ള ഭാഗത്തെ ബന്ധിപ്പിക്കുന്നതാണ് ബൈയപ്പനഹള്ളി-കെ.ആർ. പുരം പാത. കെ.ആർ. പുരത്തുനിന്ന് വൈറ്റ്ഫീൽഡിലേക്കുള്ള മെട്രോ സർവീസ് കഴിഞ്ഞ മാർച്ചിൽ ആരംഭിച്ചിരുന്നു.

ബൈയപ്പനഹള്ളിയിൽനിന്ന് കെ.ആർ. പുരത്തേക്കുള്ള പാതയിൽ സർവീസ് ആരംഭിക്കുന്നതോടെ പർപ്പിൾ ലൈനിൽ കെങ്കേരി മുതൽ വൈറ്റ്ഫീൽഡ്‌വരെ മാറിക്കയറാതെ യാത്രചെയ്യാനാകും.

  മുട്ട കള്ളനെ തേടി വീട്ടുകാർ; ഒടുവിൽ 'ബുദ്ധിമാനായ' പ്രതിയെ കൈയോടെ പിടികൂടി ബെംഗളൂരുവിലെ കൊച്ചു മിടുക്കി

ഇതോടെ മെട്രോ യാത്രക്കാരുടെ എണ്ണം നിലവിലെ 6.2 ലക്ഷത്തിൽനിന്ന് ഏഴു ലക്ഷമാകുമെന്നാണ് പ്രതീക്ഷ.

വരുംദിവസങ്ങളിലും പരീക്ഷണ ഓട്ടം നടത്തുമെന്നും വിവിധ പരിശോധനകൾ പൂർത്തിയാക്കി പാത ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തുമെന്നും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) മാനേജിങ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു.

പരീക്ഷണ ഓട്ടം പൂർത്തിയാക്കിയ ശേഷം മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണർ പരിശോധനനടത്തും. അടുത്തമാസം പകുതിയോടെയാകും കമ്മിഷണറെത്തുക. പരിശോധന പൂർത്തിയാക്കി ഒരാഴ്ച്ചക്ക് ശേഷം സർവീസ് ആരംഭിക്കാനാണ് ബി.എം.ആർ.സി.എൽ. ലക്ഷ്യമിടുന്നത്. കെങ്കേരി-ചല്ലഘട്ട പാതയിലെ പരീക്ഷണ ഓട്ടം ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് അഞ്ജും പർവേസ് അറിയിച്ചു.

  ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ബസ് അപകടത്തിൽ പെട്ടു

നഗര മധ്യത്തിൽനിന്ന് കിഴക്കൻ ബെംഗളൂരുവിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതാകും ഈ പാത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം
[masterslider id="10"]

Related posts

Click Here to Follow Us