27 വര്‍ഷത്തിന് ശേഷം കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം വരവ്…!

ഹിറ്റ്‌ മേക്കര്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തില്‍ 27 വര്‍ഷത്തിന് ശേഷം കോട്ടയം കുഞ്ഞച്ചന്‍ വീണ്ടുമെത്തുന്നു. വിജയ്‌ ബാബു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി തന്നെയാണ് കോട്ടയം കുഞ്ഞച്ചനായെത്തുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മിഥുന്‍ തന്നെയാണ് കുഞ്ഞച്ചന്‍റെ രണ്ടാം വരവ് അറിയിച്ചത്.

പ്രിയരേ,

കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..!!! ഇതിഹാസം മുട്ടത്തു വർക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരൻ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിർമ്മാതാവിലൂടെ കാൽനൂറ്റാണ്ടിനും മുൻപ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളിൽ ആരവങ്ങൾ തീർത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേയ്ക്ക് എത്തിച്ചതിന്..!! ഇതുവരെയുള്ള യാത്രയിൽ ആശ്വാസമായ തണൽ മരങ്ങൾക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകൾക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ്‌വഞ്ചികൾക്ക് നന്ദി.. കൈവിടാതെ കൂടെ നിൽക്കുന്ന പ്രേക്ഷക ലക്ഷങ്ങൾക്ക് നന്ദി. ഫ്രൈഡേ ഫിലിം ഹൗസിനോടൊപ്പം ചേർന്ന് സവിനയം, സസന്തോഷം, സസ്നേഹം അവതരിപ്പിക്കുന്നു. കോട്ടയം കുഞ്ഞച്ചൻ 2 – മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

ആശാനേ ജോഷി ചതിച്ചു എന്ന കുറിപ്പോടെ  ദുല്‍ഖര്‍ സല്‍മാനും കുഞ്ഞച്ചന്‍റെ രണ്ടാം വരവിന്‍റെ സന്തോഷം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts