ബെംഗളുരു മെട്രോയിൽ പാട്ടുവെക്കുന്നതിന് വിലക്ക്

ബെംഗളൂരു: പൊതുജന ശല്യം ഒഴിവാക്കുന്നതിനായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നമ്മ മെട്രോ ട്രെയിനുകൾക്കുള്ളിൽ ഉച്ചത്തിൽ സംഗീതം വെക്കുന്നത് നിരോധിച്ചു.

എന്നാൽ, ഇയർഫോൺ ഉപയോഗിച്ച് പാട്ട് കേൾക്കാം എന്നും അധികൃതർ അറിയിച്ചു. ട്രെയിനിനുള്ളിൽ യാത്ര ചെയ്യുമ്പോൾ സംഗീതം കേൾക്കരുതെന്ന് വ്യാഴാഴ്ച മെട്രോ ട്രെയിനുകളിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരുന്നു.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

മെട്രോയിൽ യാത്ര ചെയ്യുമ്ബോൾ ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളിൽ ഒന്നാണ് സംഗീതം കേൾക്കാൻ അനുവദിക്കാത്തതെന്നും ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു. എന്നാൽ, നിയമം ലംഘിച്ചാൽ എന്തെങ്കിലും ശിക്ഷ ലഭിക്കുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

മെട്രോ ട്രെയിനിലെ ഡിസ്‌പ്ലേ സിസ്റ്റത്തിൽ പ്ലേ ചെയ്യുന്ന ഹ്രസ്വ വീഡിയോകളിലൂടെ നമ്മ മെട്രോ മെട്രോ ട്രെയിനുകൾക്കുള്ളിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നു. ഇതിനൊന്നും തടസമുണ്ടാകാതിരിക്കാനാണ് നിലവിലെ നടപടി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്ക് വേഗതയേറുന്നു; 1,513 കോടിയുടെ കോച്ച് നിർമ്മാണ കരാർ ഒപ്പുവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
[masterslider id="10"]

Related posts