സ്‌കൂൾ ബാഗിന്റെ ഭാരം സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ

ബെംഗളൂരു: ഈ അധ്യയന വർഷത്തിലെ ക്ലാസുകൾ ആരംഭിച്ച് ഏകദേശം 15 ദിവസങ്ങൾക്ക് ശേഷം, സ്‌കൂൾ ബാഗ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് വീണ്ടും സർക്കുലർ പുറപ്പെടുവിച്ചു. ഉത്തരവ് കർശനമായി നടപ്പാക്കാൻ ബ്ലോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സർക്കുലർ പ്രകാരം സ്‌കൂൾ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാർത്ഥിയുടെ ശരീരഭാരത്തിന്റെ 15% കവിയാൻ പാടില്ല. ഇതോടൊപ്പം, സ്കൂളുകളോട് ആഴ്ചയിൽ ഒരിക്കൽ ‘നോ ബാഗ് ഡേ’ ആചരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ

സ്‌കൂൾ ബാഗ് ഭാരവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച ഡോ.വി.പി നിരഞ്ജനാരാധ്യ കമ്മിറ്റി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്. 2018-19 വർഷത്തിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us