ബെംഗളൂരു : ജാർഖണ്ഡിൽ നിന്ന് കടത്തിയ പതിനൊന്ന് പെൺകുട്ടികളെ ബെംഗളൂരുവിൽ വെച്ച് രക്ഷപ്പെടുത്തി. ദുർബലരായ ഗോത്ര വിഭാഗത്തിലെ (പിവിടിജി) പഹാരിയ ഗോത്രത്തിൽ പെട്ടവരാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ. “പഹാരിയ ഗോത്രത്തിൽ പെട്ട 11 പെൺകുട്ടിയാണ് നിലവിൽ രക്ഷപ്പെടുത്തിയാട്ടുള്ളത്. അവരെ ബെംഗളൂരുവിൽ നിന്ന് റാഞ്ചിയിലേക്ക് കൊണ്ടു പോകും. പെൺകുട്ടികൾ സാഹിബ്ഗഞ്ച്, പാകൂർ ജില്ലകളിൽ താമസിക്കുന്നവരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
“ദരിദ്രകുടുംബങ്ങളിലെ കുട്ടികളെ ജോലിയുടെ പേരിൽ വൻ നഗരങ്ങളിൽ മനുഷ്യക്കടത്തിന് വിൽക്കുന്ന നിരവധി കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു സർക്കാർ പുറത്തിറങ്ങിയ പ്രസ്താവനയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട്, സംസ്ഥാന സർക്കാർ രൂപീകരിച്ച മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് കുട്ടികളെ രക്ഷിക്കാൻ മനുഷ്യകടത്തുകാർക്ക് എതിരെ തുടർച്ചയായി നടപടി എടുക്കുമെന്നും വ്യക്തമാകുന്നു.
രക്ഷപ്പെടുത്തിയ കുട്ടികളുടെ പുനരധിവാസത്തിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. അടുത്തിടെ ജാർഖണ്ഡിൽ നിന്ന് കടത്തിയ ഗർഭിണിയായ 14 വയസുകാരി ഉൾപ്പെടെ 13 പ്രായപൂർത്തിയാകാത്ത കുട്ടികളെ ഡൽഹിയിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.