കണ്ണൂർ: ജംബോ, ജമിനി സര്‍ക്കസ് കമ്പനികളുടെ സ്ഥാപകന്‍ ജമിനി ശങ്കരന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 99 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച നടക്കും.
1924 ജൂൺ 13 ന് തലശേരി കൊളശ്ശേരിയിലെ രാമൻ മാഷിന്റെയും കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ മകനായാണ് ജനനം.
ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതി എന്നറിയപ്പെടുന്ന ജമിനി ശങ്കരന്‍ ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളടക്കം 5 സര്‍ക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു. ശങ്കരൻ 1951 ൽ ആണ് ഗുജറാത്തിലെ സൂറത്തിനടുത് ബില്ലിമോറിയിൽ ജെമിനി സർക്കസ് തുടങ്ങിയത്. കഴിഞ്ഞ കുറച്ച് കാലമായി വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു അദ്ദേഹം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.