എങ്കിലും ചന്ദ്രികേ ഒടിടി യിൽ 

ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി ആദിത്യന്‍ സംവിധാനം ചെയ്ത എങ്കിലും ചന്ദ്രികേ ഒടിടിയിലേക്ക്.

മനോരമ മാക്സില്‍ ഏപ്രില്‍ ഒന്നു മുതല്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ആരംഭിക്കും. തന്‍വി റാം, മണിയന്‍ പിള്ള രാജു, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

ആവറേഞ്ച് അമ്പിളി’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യന്‍ ചന്ദ്രശേഖര്‍. ഫെബ്രുവരി 17 നാണ് ചിത്രം റിലീസിനെത്തിയത്. ചിത്രം റിലീസിനെത്തുന്നതിനു മുന്‍പു തന്നെ ഗാനവും ട്രെയിലറും ശ്രദ്ധ നേടിയിരുന്നു.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

കൂമന്‍തൊണ്ട എന്നൊരു സാങ്കല്‍പ്പിക ദേശത്തിന്റെയും അവിടുത്തെ അഞ്ചു ചെറുപ്പക്കാരുടെയും കഥയാണ് ‘എങ്കിലും ചന്ദ്രികേ’ പറയുന്നത്.

ആദിത്യന്‍ ചന്ദ്രശേഖര്‍, അര്‍ജുന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. പുറത്തിറങ്ങി ഒരു മാസത്തിനു ശേഷം ഒടിടി റിലീസിനൊരുങ്ങുകയാണ് ‘എങ്കിലും ചന്ദ്രികേ.’

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts