അതിവേഗപാതയിലെ തകരാറുകളുടെ പരിഹാരം ഉടൻ; ദേശീയപാതാ അധികൃതർ

ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് വെള്ളം പൊങ്ങുന്നതുൾപ്പെടെയുള്ള ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉടനെന്ന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ കനത്ത മഴയെത്തുടർന്ന് അതിവേഗപാതയുടെ രാമനഗരയ്ക്കും ബിഡദിക്കും ഇടയിലുള്ള സംഗബസവന ദൊഡ്ഡിയിൽ വെള്ളംപൊങ്ങിയത് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.

വെള്ളംപൊങ്ങിയ സ്ഥലത്തെ പ്രശ്നമാണ് നിലവിൽ പരിഹരിച്ചത്. ഈ ഭാഗത്തെ ഡ്രെയിനേജ് സംവിധാനം ഗ്രാമവാസികൾ മണ്ണുപയോഗിച്ച് അടച്ചിരുന്നുവെന്നും ഇത് മറികടക്കാൻ മഴവെള്ളം ഒഴുകിപ്പോകാൻ പൈപ്പ് സ്ഥാപിച്ചെന്നും അധികൃതർ അറിയിച്ചു. കൂടാതെ അതിവേഗപാതയുടെ സമീപത്തെ ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് സർവീസ് റോഡിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കൂടാതെ ബെംഗളൂരു-മെസൂരു എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ തെന്നിയും മറ്റും ഉണ്ടാകുന്ന അപകടങ്ങള്‍ ഉടനടി പരിഹരിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം
[masterslider id="10"]

Related posts