ബെംഗളൂരു: ബെംഗളൂരു കോർപ്പറേഷന്റെ നീക്കത്തെ എതിർത്ത സ്ത്രീക്കെതിരെ അസഭ്യം പറയുകയും ഭീഷണിമുഴക്കുകയും ചെയ്ത കർണാടക ബിജെപി എംഎൽഎ വിവാദത്തിൽ.
ബിജെപിയുടെ അരവിന്ദ് ലിംബവല്ലിയാണ് വിവാദത്തിൽ ആയിരിക്കുന്നത്.
സ്ത്രീക്കെതിരേ തെറിവിളിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് വിവാദത്തിന്റെ തുടക്കം. എംഎൽഎ യുടെ ആവശ്യപ്രകാരം ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എഫ്ഐആറും രജിസ്റ്റർ ചെയ്തു. സർക്കാരുദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നാണ് കേസ്.
സ്ത്രീസുരക്ഷയിൽ ബിജെപിയുടെ ഇരട്ടത്താപ്പാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത് എന്ന് നേതാവ് രൺദീപ് സർജെവാല പറഞ്ഞു.
ജനപ്രതിനിധി എന്ന നിലയിൽ ഒരു സ്ത്രീയോട് നിങ്ങളുടെ പാർട്ടിയിലെ അരവിന്ദ് ലിംബാവലി പെരുമാറിയ രീതി അനുചിതമാണ്. മാപ്പർഹിക്കാത്തതാണ്.’-രഞ്ജദീപ് പറഞ്ഞു.
എം എൽഎ സ്ത്രീയോട് മാപ്പ് പറയാൻ തയ്യാറാണെന്ന് പറഞ്ഞു.
അണികളോട് അനധികൃതമായി കെട്ടിടം നിർമിക്കരുതെന്ന് പറയണമെന്ന് പരിഹസിച്ചു.
ഇതിന് ഞാൻ മാപ്പ് പറയാൻ തയ്യാറാണ്. എന്നാൽ നിങ്ങളുടെ പാർട്ടിയിലെ പ്രവർത്തകയായ റൂത്ത് സാഗായി മേരി വർഷങ്ങളായി ഭൂമി കൈവശപ്പെടുത്തി ജനങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുകയാണ്. ഒഴിയാൻ അവരോട് ആവശ്യപ്പെടണം. പിടിവാശി അവസാനിപ്പിക്കാൻ ആവശ്യപ്പെടണം, എംഎൽഎ ട്വീറ്റ് ചെയ്തു.
ബംഗളൂരു വാട്ടർ സപ്ലേ ബോർഡിന്റെ സ്ഥലം കൈവശപ്പെടുത്തിയെന്നാരോപിച്ചാണ് ഒരു വ്യാപാര കേന്ദ്രം പൊളിക്കാൻ എത്തിയത്. ഉടമസ്ഥ റൂത്ത് സാഗെയ് മേരി അമീല അത് എതിർത്തു. തങ്ങൾക്ക് വകുപ്പിന്റെ അനുമതിയുണ്ടെന്ന് അവർ അറിയിച്ചു. പക്ഷേ, രൂക്ഷമായി പ്രതികരിച്ചു. അവരുടെ കയ്യിൽ നിന്ന് രേഖകൾ പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും അവർ കൊടുത്തില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.