സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 5335 അനധികൃത ക്വാറികള്‍. സർക്കാർ ലൈസൻസ് നൽകിയതിന്റെ പത്തിരട്ടി ക്വാറികളാണ് കേരളത്തിലുള്ളത്. മധ്യകേരളത്തിലാണ് ഏറ്റവും കൂടുതൽ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നത്. അനിയന്ത്രിതമായ പാറഖനനം ഭൂകമ്പം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കേരളത്തിൽ 589 ക്വാറികൾക്ക് ലൈസൻസുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ 5,924 ക്വാറികളാണ് കണ്ടെത്തിയത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലായി 2438 ക്വാറികളുണ്ട്. തെക്കൻ കേരളത്തിൽ 1517 ക്വാറികളും വടക്കൻ കേരളത്തിൽ 1969 ക്വാറികളുമുണ്ട്. 17,685 ഏക്കർ വിസ്തൃതിയിലാണ് ഈ ക്വാറികൾ സ്ഥിതി ചെയ്യുന്നത്.
മണ്ണിടിച്ചിലിനും ഭൂകമ്പത്തിനും പുറമെ ഭൂഗർഭജലത്തിന്‍റെ അളവ് കുറയാനും ഇവ കാരണമാകും. കൂടാതെ മലകളുടെ മുകളില്‍ വെള്ളം കെട്ടിനിൽക്കുന്നതും ഉരുള്‍പൊട്ടലിന് കാരണമാകും. പാറഖനനത്തിനായുള്ള റോഡ് നിര്‍മാണമുള്‍പ്പെടെ പ്രകൃതിദുരന്തത്തിന് ഇടയാക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.