വരമഹാലക്ഷ്മി പൂജയ്ക്ക് താമരപ്പൂക്കൾ പറിക്കുന്നതിനിടെ എഴുപതുകാരൻ മുങ്ങിമരിച്ചു.

ബെംഗളൂരു: വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരു റൂറൽ പരിധിയിലെ ദൊഡ്ഡബല്ലാപ്പൂരിനടുത്തുള്ള കോനഘട്ട ഗ്രാമത്തിലെ തടാകത്തിൽ വരമഹാലക്ഷ്മി പൂജയ്ക്ക് താമരകൾ പറിക്കാൻ പോയ 70കാരൻ മുങ്ങിമരിച്ചു.

കോണഘട്ടയിൽ താമസിക്കുന്ന കർഷകനായ കൃഷ്ണപ്പ ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന താമരകൾ പറിക്കാൻ ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചത്.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

വൈകിട്ട് നാലോടെ കൃഷ്ണപ്പ തടാകത്തിലേക്ക് നടന്നുപോകുന്നതായി കണ്ടതായി വഴിയാത്രക്കാരൻ വീട്ടുകാരെ അറിയിച്ചു. തുടർന്ന് ഇവർനടത്തിയ തിരച്ചിലിൽ തടാകക്കരയിൽ കൃഷ്ണപ്പയുടെ പാദരക്ഷകളും വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു എന്നാൽ രാത്രിയിൽ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പാഴായി.

പിറ്റേന്ന് രാവിലെ എത്തിയ പ്രാദേശിക നീന്തൽക്കാരാണ് ഉച്ചയ്ക്ക് ശേഷം കൃഷ്ണപ്പയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്തു, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
[masterslider id="10"]

Related posts