രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. രാജ്യത്തെ ജനാധിപത്യം തകർന്നെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആലത്തൂർ എം.പി രമ്യ ഹരിദാസിനെയും മറ്റ് വനിതാ എം.പിമാരെയും പൊലീസ് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനും കോൺഗ്രസ് തീരുമാനിച്ചിരുന്നു. എന്നാൽ പോലീസ് തടഞ്ഞു. എംപിമാരെല്ലാം പൊലീസ് കസ്റ്റഡിയിലാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കറുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ് കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ചത്. പോലീസ് ബലം പ്രയോഗിച്ച് ഇവരെ കസ്റ്റഡിയിലെടുത്തു.
Related posts
-
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ... -
ശബരിമല തീര്‍ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ അടക്കം 4 പേർ മരിച്ചു
കോന്നി: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കാറും തീര്‍ത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ച്... -
കളിക്കുന്നതിനിടെ ജനൽ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരൻ മരിച്ചു
മലപ്പുറം: കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് മരിച്ചു....